ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽ കൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്


ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .
സൗജന്യ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ
2019 -2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പതിനഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ സൗജന്യമായി നടത്തി കൊടുത്തു. ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി.
സ്കൂൾ വാർത്ത
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളും, ചുറ്റുപാടുമുള്ള പ്രധാന വാർത്തകളും രക്ഷിതാക്കളേയും സമൂഹത്തേയും അറിയിക്കുന്നതിനായി ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ വാർത്തകൾ വായിച്ച് അവതരിപ്പിച്ച് സ്കൂളിലെ ക്ലാസ്സ് ഗ്രൂപ്പുകളിൽ അപ് ലോഡ് ചെയ്യുന്നതുമൂലം കുട്ടികളിൽ വാർത്ത വായിച്ച് അവതരിപ്പിക്കുന്നതിനും വീഡിയോ എടുക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.

യൂട്യൂബ് ചാനൽ
കുട്ടികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു."WE ARE TMVHSS"
സൈബർ സുരക്ഷ


