ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 11 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41075ayyankoickal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ പൂക്കളം 2019

41075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41075
യൂണിറ്റ് നമ്പർKL/2018/41075
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോമനാഥൻ പിളള എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുബീന എം
അവസാനം തിരുത്തിയത്
11-08-202341075ayyankoickal
Little KITEs

ആമുഖം


കൊളാഷ് മത്സരം

കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സ്മിതയുടെ ചിത്രം
കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സരിതയുടെ ചിത്രം


രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ


രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി

ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായുള്ള ICT ബോധവൽക്കരണ പരിപാടി 2011-SEPTEMBER ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ JSITC ശ്രീമതി സ്മിതാ.എസ്.നായർ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടൻ ബോധവൽക്കരണ പരിപാടി ഉത്ഘാടനം നിർവഹിക്കുകയും ചെയതു. ശ്രീ അബ്ദുൽ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിക്കുകയും SITC ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവർത്തനങ്ങൾ,ICT സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദർപ്പിക്കുകയും ചയ്തു വിവിധ സോഫ്റ്റ് വെയറുകൾ വിദ്യാത്ഥികളായ അനില,മനോജ് കുമാർ(IT CLUB MEMBERS) ,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവർ രക്ഷിതാക്കളെ പരിചയപ്പെടുത്തി IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് കുമാരി കൈരളി മോഹൻ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന DIGITAL PAINTING, COLLAGUE നിർമാണം എന്നിവയിൽ സമ്മാനർഹമായവ പ്രദർശിപ്പിച്ചു അനിമേഷൻ: അനിമേഷൻ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവർ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് നിർമ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തിൽ പങ്കെടുത്ത കുമാരി ഗീതു നിർമ്മിച്ച അനിമേഷൻ ചിത്രവും പ്രദർശിപ്പിച്ചു നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവർഅഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളിൽ ഇത്രയധികം ICT സൗകര്യങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കൾ പറയുകയുണ്ടായി.23രക്ഷിതാക്കൾ കമ്പ്യൂട്ടർ പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവർ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാർ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവൽക്കരണ പരിപാടി സംപ്രേഷണം ചെയ്തു..com (കൂടുതൽ ഫോട്ടോകൾക്ക്..........................)

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

ഐ.ടി. മേള.

ഉപസംഹാരം