ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/സ്കൂൾതലനിർവ്വഹണസമിതി
സ്കൂൾതലനിർവ്വഹണസമിതി മീറ്റിംഗ് 2022-2023

സ്കൂൾതലനിർവ്വഹണസമിതിയുടെ മീറ്റിംഗ് ഏപ്രിൽ മാസം പത്താം തീയതി കൂടുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിത,ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റീംഗിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരിച്ചറിയാനായി യൂണിഫോം അത്യാവശ്യമാണെന്ന് ലിസിടീച്ചർ അറിയിച്ചതിൽ ചർച്ച നടന്നു.യൂണിഫോം നടപ്പിലാക്കാമെന്നും ടീഷർട്ട് അതിനായി ഓർഡർ ചെയ്യാമെന്നും നിലവിൽ പിടിഎയ്ക്ക് ഫണ്ടില്ലാത്തതിനാൽ കുട്ടികൾ തന്നെ ടീഷർട്ട് വാങ്ങുന്നതായിരിക്കും ഉചിതമെന്നും സ്പോൺസർമാർക്കായി ശ്രമിക്കാമെന്നും പിടിഎ ഉറപ്പു നൽകി.