ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്
== എസ് എസ് എൽ സി ഗ്രേസ് മാർക്ക്. ==
സംസ്ഥാന സർക്കാർ 2023 വർഷത്തെ ഗ്രേസ് മാർക്ക് ഉത്തരവ് പ്രസിദ്ധീകരിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലാസ് പി ടി എ സെപ്തംബർ 20 ന്
5,6,7,10 ക്ലാസ്സു കളിലെ ക്ലാസ്സ് പിടി സെപതംബർ 20ന് ഉച്ചയ്ക്ക് 2.30 മുതൽ നടക്കും.
ഹെഡ്മിസ്ട്രസ്സിന്റെ ഓണാശംസകൾ
നല്ല കാലത്തിന്റെ ഓർമ്മ പുതുക്കാനായി സമത്വ സുന്ദരമായ ഒരോണക്കാലം കൂടി വരവായി. ഈ അവസരത്തിൽ എന്റെ എല്ലാ സഹപ്രവർത്തകർക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമാധാനവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ "ഓണാശംസകൾ"
ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
പിടിഎയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നിർധന വിദ്യാർത്ഥിനികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. അരി, വെളിച്ചെണ്ണ, പപ്പടം, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉലുവ, കടുക്, കൊണ്ടാട്ടം, തേയില, പഞ്ചസാര, ശർക്കരവരട്ടി, ചിപ്സ്, പായസം മിക്സ് ഒപ്പം ഓണദിനങ്ങളിലേക്ക് ആവശ്യമിയ പച്ചക്കറികളും ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യ കിറ്റ് നൽകിയത്. പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് കെ വിപിൻ വിതരണോത്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ ജി അമ്പിളി, പിടിഎ വൈസ് പ്രസിഡന്റ് അഷ്റഫ്, മാതൃസമിതി വൈസ് പ്രസിഡന്റ് നൂർജഹാൻ,പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ അദ്ധ്യാപകരായ ടി മുരളി, ജി മോഹനൻ, കെ ലതീഷ് കുമാർ, ധനലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.
സ്കൂളോണം
ദേശീയ ജൂഡോ ചാംപ്യൻഷിപ്പ്
നമ്മൾ തുല്യർ
സംപൂർണ്ണ ഭരണഘടന സാക്ഷരത പരിപാടിയുെ ഭാഹമായി സ്കൂളിൽ നിന്ന് 5 മുതൽ 10 പത്ത് പരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും പൗരൻമാർക്ക് തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുെ അനുഛേദം 14 പഠിപ്പിച്ചു. കുട്ടികൾ ഇതി മാതാ - പിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും അയൽക്കാരെയും പഠിപ്പിച്ചു.
സ്കൂൾ അവധി
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ആറുകളിലും മറ്റം ജലനിരപ്പ് ഉയർന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബോധ്യപ്പെട്ടിട്ടുളളതാണ്. കൂടാതെ മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടി മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമാകുമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m)എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2022) ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു. ഈ അവധി അങ്കണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അങ്കണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ജില്ല കളൿടർ, കൊല്ലം.