ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 6 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (ഹരിതവിദ്യാലയം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )/ഫിനാലേ

2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.


സംസ്ഥാന പുരസ്ക്കാരം

നമ്മുടെ സ്ക്കൂളിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഏർപ്പെടുത്തിയ മികവ് പുരസ്ക്കാരവും മികച്ച അക്കാദമിക്ക് കോഡിനേറ്റർക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2019-2020 അധ്യയനവർഷം it@കടക്കരപ്പള്ളി കുട്ടീസ് എന്ന പേരിൽ സ്ക്കൂളിൽ നടപ്പിലാക്കിയ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കളെയും നാട്ടുകാരെയും കമ്പ്യൂട്ടർ സാക്ഷരരാക്കിയ പ്രവർത്തനത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മികവ് പുരസ്കാരം ലഭിച്ച ആലപ്പുഴ ജില്ലയിലെ ഏക എൽ.പി. സ്ക്കൂളാണ് നമ്മുടേത്. തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് സ്ക്കുൂൾ അധ്യാപകനായ ജെയിംസ് ആന്റണി സാർ അവാർഡ് ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻബാബു IAS അധ്യക്ഷത വഹിച്ചു.

മികവ് 2019-2020
INDIA BOOK OF RECORDS 2021 ൽ ഇടം നേടിയ അനന്തകൃഷ്ണൻ പി.വി.
ജെം ഓഫ് സീഡ് പുരസ്കാരം നേടിയ അഭിരാമി
കുട്ടികർഷനുള്ള അവാർഡിന് അവസാന റൗണ്ടിൽ എത്തിയ പ്രണവ്
മികച്ച വിദ്യാർത്ഥി കർഷകൻ - സഞ്ജയ് സാബു