ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/e/e8/34306_harithavidyalayam_1.jpg/800px-34306_harithavidyalayam_1.jpg)
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )
വേറിട്ട പഠന രീതിയിലൂടെ സർക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലും കുട്ടികളുടെ മികവ് പുലർത്തിയ സാഹചര്യത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ സ്ക്കൂളിന് 5 ലക്ഷം രൂപയും ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറിൽ നിന്ന് സ്ക്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.
പൊതുവിദ്യാലയങ്ങളുടെ മികവു കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലാണ് നമ്മുടെ സ്ക്കൂളിന് നേട്ടമുണ്ടാക്കിയത്. പ്രഥമ പട്ടികയിൽ ഉണ്ടായിരുന്ന 763 സ്ക്കൂളുകളിൽ നിന്ന് 109 സ്ക്കൂളുകളെയാണ് ഒന്നാം റൗണ്ടിൽ തിരഞ്ഞെടുത്തത്. അവസാന റൗണ്ടിലെത്തിയ 20 സ്ക്കൂളുകളിൽ നിന്നാണ് നമ്മുടെ സ്ക്കൂൾ അർഹത നേടിയത്. പതിനഞ്ചു വർഷത്തിനുള്ളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടപ്പിലാക്കി. രക്ഷകർത്താക്കൾക്കു കമ്പ്യൂട്ടർ സാക്ഷരത, പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷി, ഇട്ടി അച്യുതൻ വൈദ്യരുടെ കുര്യാല സംരക്ഷണം തുടങ്ങിയവയും 150 ദിവസം നീണ്ട പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഹരിതാമൃതം പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ പ്രശംസ നേടിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ പരിശീലന ഗവേഷണകേന്ദ്രം ഇതു മാതൃകാപദ്ധതിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3.0 കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മികവിനെ സമൂഹത്തിനു മുൻപിൽ എത്തിക്കുവാൻ കഴിഞ്ഞ വളരെ അഭിനന്ദനാർഹമായ പ്രവർത്തനം ആയിരുന്നു... പങ്കെടുത്ത വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും ഒട്ടേറെ മികവുറ്റ മാതൃകകൾ ലഭിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘാടനം സാധ്യമാക്കിയ കൈറ്റ് ടീമിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.. വിദ്യാലയ തെരഞ്ഞെടുപ്പു മുതൽ ഗ്രാൻഡ് ഫിനാലെ വരെ പഴുതുകളില്ലാതെ ക്രമീകരണങ്ങൾ ചെയ്തത് അത്യന്തം ശ്ലാഘനീയമാണ്...ജഡ്ജിങ് പാനലിലെ എല്ലാ ബഹുമാന്യരും ഈ ഷോയെ ജീവനുറ്റതാക്കി... എല്ലാവർക്കും നന്ദി..കൂടുതൽ പുതുമകളോടെ വീണ്ടും സീസൺ 4.0 നായ് കാത്തിരിക്കുന്നു
![](/images/thumb/a/ab/34306_harithavidyalayam_2.jpg/500px-34306_harithavidyalayam_2.jpg)
![](/images/thumb/6/6b/34306_harithavidyalayam.jpg/450px-34306_harithavidyalayam.jpg)
സംസ്ഥാന പുരസ്ക്കാരം
നമ്മുടെ സ്ക്കൂളിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഏർപ്പെടുത്തിയ മികവ് പുരസ്ക്കാരവും മികച്ച അക്കാദമിക്ക് കോഡിനേറ്റർക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2019-2020 അധ്യയനവർഷം it@കടക്കരപ്പള്ളി കുട്ടീസ് എന്ന പേരിൽ സ്ക്കൂളിൽ നടപ്പിലാക്കിയ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കളെയും നാട്ടുകാരെയും കമ്പ്യൂട്ടർ സാക്ഷരരാക്കിയ പ്രവർത്തനത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മികവ് പുരസ്കാരം ലഭിച്ച ആലപ്പുഴ ജില്ലയിലെ ഏക എൽ.പി. സ്ക്കൂളാണ് നമ്മുടേത്. തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് സ്ക്കുൂൾ അധ്യാപകനായ ജെയിംസ് ആന്റണി സാർ അവാർഡ് ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻബാബു IAS അധ്യക്ഷത വഹിച്ചു.
![](/images/thumb/f/f9/34306_Mikavu_Puraskaram.jpg/400px-34306_Mikavu_Puraskaram.jpg)
![](/images/thumb/7/7c/34306_Award.jpg/700px-34306_Award.jpg)
![](/images/thumb/9/93/34306_Jem_of_Seed_Award_-_Abhirami.jpg/300px-34306_Jem_of_Seed_Award_-_Abhirami.jpg)
![](/images/thumb/0/08/34306_Pranav.jpg/250px-34306_Pranav.jpg)
![](/images/thumb/0/01/34306_Karshaka_award_-_Sanjay_Sabu.jpg/300px-34306_Karshaka_award_-_Sanjay_Sabu.jpg)