ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വന്യജീവി വാരാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 28 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഒക്‌ടോബർ 2 മുതൽ 8 വരെയുള്ള തീയതികളിൽ വർഷന്തോറും ഇന്ത്യയിൽ വന്യജീവി വാരമായി ആഘോഷിക്കുന്നു. ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് 1955 മുതൽ അഖിലേന്ത്യാ തലത്തിൽ ജൂലൈ 7 വന്യജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒക്‌ടോബർ 2 മുതൽ 8 വരെയുള്ള തീയതികളിൽ വർഷന്തോറും ഇന്ത്യയിൽ വന്യജീവി വാരമായി ആഘോഷിക്കുന്നു. ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് 1955 മുതൽ അഖിലേന്ത്യാ തലത്തിൽ ജൂലൈ 7 വന്യജീവി ദിനമായി ആചരിച്ചിരുന്നു. സംസ്ഥാന സർക്കാരുകളുമായും വിവിധ യൂണിവേഴ്‌സിറ്റികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം  'വന്യജീവി വാരമായി' ആചരിക്കാൻ തീരുമാനിച്ചു. 1955 മുതലാണ് ഈ ആഘോഷം ആരംഭിച്ചത്.വനവും വന്യജീവികളും അതിന്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒക്ടോബർ 2 മുതൽ 8 വരെയാണ് എല്ലാ വർഷവും വനം വന്യജീവി വാരം ആഘോഷിക്കപ്പെടുന്നത്.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലേയ്ക്കു ഒക്ടോബർ 8 ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു.63 കുട്ടികളും 8 അധ്യാപകരും എസ് എം സി ചെയർമാനുമടങ്ങിയ സംഘം രാവിലെ 7.30 ന് കെ എസ് ആർ ടി സി ബസിൽ യാത്ര തിരിച്ചു. 9 മണിക്ക് മൃഗശാലയിലെത്തി അവിടെ പ്രത്യേക രീതിയിൽ സംരക്ഷിച്ചിരിക്കുന്ന വന്യജീവികളെ കാണുകയും വിരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. കരടി , കടുവ വിവിധതരം മാനുകൾ , നീർക്കുതിര തുടങ്ങിയവ കുട്ടികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു. തുടർന്ന് അവർ പഠനയാത്രാ റിപ്പോർട്ടും തയ്യാറാക്കി.