ഗവ. യു.പി.എസ്. കൂത്താട്ടുകുളം/ കാർഷിക ക്ലബ്ബ്
പുതുവർഷക്കണിയുമായി

കാർഷിക ഉത്പന്ന പ്രദർശനം
കൂത്താട്ടുകുളം
പുതുവർഷക്കണിയൊരുക്കി കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ നടന്ന കാർഷിക ഉത്പന്ന പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി. തക്കാളി വെണ്ടക്ക, പയർ ,പടവലം, മത്തങ്ങ, കുമ്പളങ്ങ, ചേന, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങി നൂറോളം ഇനം പച്ചക്കറികൾ, കൈതക്കച്ചയും വിവിധ തരം വാഴപ്പഴങ്ങൾ ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, പാഷൻ ഫ്രൂട്ട്, പപ്പായ, വിവിധ തരം റമ്പുട്ടാൻ, മിറാക്കാൾ ഫ്രൂട്ട് തുടങ്ങി അൻപതോളം ഇനം പഴവർഗങ്ങളും പ്രദർശനത്തിനുണ്ടായി.വാർഡ് കൗൺസിലർ പി ആർ സന്ധ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ വി മനോജ്, എലിസബത്ത് പോൾ, കെ ഗോപിക, എൻ എം ഷീജ, എം ടി സ്മിത, പാർവ്വതി ശ്രീലാൽ, ഇ ഡി ആനന്ദ് ,പെട്രാ മരിയ റെജി എന്നിവർ സംസാരിച്ചു.
നഗരസഭയിലെ മികച്ച കുട്ടിക്കർഷക അമേയ ബിജുവിനെ അനുമോദിച്ചു
