ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 9 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക‍ുട്ടികളിൽ ആവേശം നിറച്ച് സീയ‍ൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽ

കോവിഡ് മഹാമാരി സൃഷ്ടിച്ചരണ്ടു വർഷത്തെനിശ്ചല ഇടവേളയ്ക്കു ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ മൈതാനത്തെ കോൾമയിർ കൊള്ളിച്ച് സീയൂസ് 2കെ 22 സ്പോർട്സ് ഫെസ്റ്റിവൽസംഘടിപ്പിച്ചു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ ഹൗസുകളാക്കി തിരിച്ചു.  കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ  ഈ സ്പോർട്സ് ഫെസ്റ്റിവലിനു കഴിഞ്ഞു.പച്ച മഞ്ഞ ചുവപ്പ് നീല എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് ഓരോ കുട്ടിയും തങ്ങളുടെ ഹൗസിനെ മുൻപന്തിയിൽ എത്തിക്കാൻ അക്ഷീണം പരിശ്രമിച്ചു.ട്രാക്കിലെ വീറും വാശിയും വഴിയാത്രികരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. പലരും വാഹനങ്ങൾ റോഡരുകിൽ പാർക്ക്‌ ചെയ്ത് ഈ കായിക മാമാങ്കം കാണുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും മുന്നോട്ട് വരികയുണ്ടായി. ഗ്രീൻ ഹൗസ് സീയൂസ് 2കെ 22 ഓവറാൾ ട്രോഫി നേടി.

കൂടുതൽ ചിത്രങ്ങൾക്ക്

2022 ലോക വനിതാ ദിനം

2022 ലോക വനിതാ ദിനം പുള്ളിയിൽ ഗവൺമെന്റ് യുപിസ്കൂളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വിശ്വസ്തത യുടെയും ഉറച്ച ലക്ഷത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമായ പർപ്പിൾ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങൾ അണിഞ്ഞാണ്  ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയത്. വനിതാദിന ആശംസാകാർഡുകളും വനിതാദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും വിദ്യാർത്ഥികൾ  തയ്യാറാക്കുകയും സ്കൂളിലും ക്ലാസ് മുറികളിലുമായി പ്രദർശിപ്പിക്ക‍ുകയ‍ും ചെയ്‍ത‍ു. അന്നേദിവസം സംഘടിപ്പിച്ച സ്കൂൾ അസംബ്ലിയിൽ കണ്ണൂർ ഉത്തര കേരള കവിതാ സാഹിത്യ വേദി   ഒ.എൻ.വി സ്മാരക അവാർഡ് ജേതാവും നിലമ്പൂർ സ്വദേശിനിയുമായ നസീറ പുതിയോട്ടിലിനെ ആദരിച്ചു. ഹൃദയം പൂക്കുന്ന നേരം എന്ന കവിതാസമാഹാരമാണ്  അവാർഡിന് അർഹയാക്കിയത്.

കൂടുതൽ ചിത്രങ്ങൾക്ക്

അമ്മ മലയാളം

മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  .മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കവിതാ ശേഖരവും, ലേഖനങ്ങളും പോസ്റ്ററുകളും ഉൾക്കൊള്ളുന്ന ഒരു പതിപ്പാണ് അമ്മ മലയാളം.  മലയാളത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പതിപ്പ് ഉപകരിക്കും എന്നതിൽ സംശയമില്ല.

കൂടുതൽ ചിത്രങ്ങൾക്ക്

ഉണരാം....ഉയരാം..2022

കോവിഡ് 19 സൃഷ്ടിച്ച  ഡിജിറ്റൽ  മാർജിനലൈസേഷൻ പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം....

അതതു ക്ലാസ്സ്‌ അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്.

അൽടെസ 2022

ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ''അൽടെസ 2022' പുറത്തിറക്കി.