Schoolwiki സംരംഭത്തിൽ നിന്ന്
1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്.
പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്. അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്.