ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2022 - 23 വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം


സഹപാഠിക്കൊരു വീട്


സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സഹപാഠിക്കൊരു വീടിന് ജൂലൈ 11 ന് കല്ലിട്ടു. രാവിലെ 7ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ വീടിന് ശിലാസ്ഥാപനം നടത്തി . ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ,പൂയപ്പള്ളി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്,വെളിനല്ലൂർ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് എം.അൻസർ, ആർ.ജയന്തി ദേവി, ജി.ജ യശ്രീ, രാജു ചാവടി, വി.പി.ശ്രീലാൽ,പ്രിൻസ്കായില,എം. ബി.പ്രകാശ്,എസ്.ടി.ബിജു,ജി.സിന്ധു,എ.ആർ.അഭിലാഷ്, വി.റാണി, എ.എൻ.ഗിരിജ എന്നിവർ പങ്കെടുത്തു.
യോഗാദിനം
മോട്ടിവേഷണൽ പ്രോഗ്രാം



മുബൈ സെറ്റിൽഡ് ആയ ഒരു മലയാളി ബാലൻ (അഫാൻ ) റൂബിക് ക്യൂബിൽ ധാരാളം റിക്കോർഡ്കൾ സൃഷ്ടിച്ചു കൊണ്ട് ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. മൊബൈൽ അഡിക്ഷന് കീഴ്പ്പെട്ടുപോയ അഫാനെ അതിൽ നിന്നും പിൻതിരിപ്പിക്കാനാണ് പിതാവ് റൂബിക് ക്യൂബിന്റെ ലോകത്തേയ്ക്ക് ശ്രദ്ധ തിരിച്ചത്.
ഇന്ന് CBSC പാഠപുസ്തകത്തിൽവരെ അഫാൻ എന്ന 12-ാം ക്ലാസുകാരൻ എത്തി നില്ക്കുന്നു.
ഒരാഴ്ച മുൻപ് അഫാനും പിതാവും നമ്മുടെ ജില്ലാ പോലീസ് മേധാവിയെക്കണ്ട് റൂബിക്ക്യൂബിന്റെ ചില ഇന്ദ്രജാലങ്ങൾ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി SPC യൂണിറ്റ് അഫാന് ഒരസരം ഒരുക്കുകയും ചെയ്തു.
