ഗവ എച്ച് എസ്സ് എസ്സ് പറവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 8 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssparavoor (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GHSS PARAVOOR VIDYARANGAM

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഏകദേശം 60 കുട്ടികളെ ഉൾപ്പെടുത്തി സാഹിത്യ വേദി എന്ന പേരിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തി വരുന്നു.കഥ; രചന,കവിതാ രചനനാടൻപാട്ട് ചിത്രരചന, കവിതാലാപനം :.തു sങ്ങി  കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാസത്തിൽ ഒരിക്കൽ പ്രഗത്ഭരായ അധ്യാപകരുടെ classകൾ കുട്ടികൾക്ക് നൽകിയത് പ്രയോജനപ്രദമായിരുന്നു. LP UP HS വിഭാഗത്തിൽ നിന്നും അധ്യാപകരുടെ പ്രത്യേക ശ്രദ്ധയോടെ വിദ്യാരംഗംകലാ സാഹിത്യ വേദി ഊർജ്ജസ്വലതയോടെ പ്രവർത്തിപ്പിക്കാൻ online സംവിധാനത്തിലൂടെയും ഈ വർഷം സാധിച്ചു എന്ന് അഭിമാനാർഹമായ കാര്യമായിരുന്നു

ബഷീർ കഥാപാത്രങ്ങൾ

പി.എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനക്കൂട്ടത്തിന്റെയും ഉദ്ഘാടനവും

              20/6/2022 തിങ്കളാഴ്ച പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണത്തോടെ വായനമാസാചരണം ആരംഭിച്ചു. അതോടൊപ്പം സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനക്കൂട്ടത്തിന്റെയും ഉദ്ഘാടനവും നടന്നു. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവും ആര്യാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ ശ്രീ. സ്റ്റാലിൻ.കെ.ജെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിയായ 9A യിലെ സൗരവ്. വി.നായരെയും കർമ്മസാഹിത്യ പുരസ്കാരം നേടിയ ചിത്രകലാധ്യാപകൻ ശ്രീ. അൻസാരി ആർ.നെയും അനുമോദിച്ചു. സാഹിത്യ ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും ആരംഭിച്ചു.

                    വായന മാസാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ ശ്രദ്ധേയമായ ചെറുകഥകൾ പരിചയപ്പെടുത്തുന്ന 'കഥാവസന്തം 'എന്ന പരിപാടിയും തുടങ്ങി. അതിന്റെ ഭാഗമായി മാധവിക്കുട്ടിയുടെ 'നെയ്പ്പായസം' എന്ന ചെറുകഥ വായനയ്ക്കായി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കഥകൾ നൽകും. അതോടൊപ്പം പ്രസംഗം, പദ്യപാരായണം, സാഹിത്യ രചന ,ചിത്രരചന അക്ഷരശുദ്ധി മത്സരങ്ങളും നടക്കും. ജൂലൈ 18 ന് കഥാ സെമിനാറോടെ വായനമാസാചരണ പരിപാടികൾ സമാപിക്കും