നാഷണൽ ഹൈസ്കൂൾ വള്ളംകുളം/നാടോടി വിജ്ഞാനകോശം
വേന്താനത്തുമലനട
ദ്വുതീയ കൗരവനായ ദുശാസന മൂർത്തി മല വില്ല്യച്ചനായി വാണരുളുന്ന വള്ളംകുളം വേന്താനത്തുമലനടയിൽ ഒന്നിട വർഷങ്ങളിൽ നടത്തപ്പെടുന്ന മല തുള്ളൽ മഹോത്സവത്തിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവരും ഒത്തുചേർന്ന് നൂറ്റാണ്ടുകളായിനടത്തപ്പെടുന്ന അനുഷ്ഠാന ആചാരമാണ് മല തുള്ളൽ. ഊരാളന്മാർ കാപ്പുകെട്ടി കുരുമല, കുറ്റൂർ മല, വേന്തത്തുമല, മുള്ളിപ്പാറമല, ഇലത്തിട്ടമല, തലപ്പാറമല, ചെറുപ്പനാട്ടുകൂന്നുമല, പുന്നാട്ടൂകുന്നുമല എന്നീ എട്ടു മല മൂർത്തികളെ വേന്താനത്തു മലനടയിലെത്തി പൂജ കൈകൊള്ളുവാൻ ക്ഷണിക്കുന്നു . മൂർത്തികൾ എഴുന്നള്ളി ഊരാളൻ മാരി ലും പിണിയാളായി നിൽക്കുന്നഊരാന്മഅവകാശി യിലുംആവേശിച്ച്അനുഗ്രഹംകൊണ്ട് ഉറഞ്ഞ് തുള്ളുന്ന അനന്യസാധാരണമായ ചടങ്ങാണ് മല തുള്ളൽ.
പഴയ 64 കേരള ഗ്രാമങ്ങളിൽ ചെങ്ങന്നൂർ- ആറന്മുള-കവിയൂർ-തിരുവല്ല എന്നിവയുടെ മധ്യഭാഗമാണ് നന്നൂർ,വള്ളംകുളം എന്ന പ്രദേശം
പമ്പയും മണിമലയും അതിൻ്റെ കൈവഴികളും ചുറ്റപ്പെട്ട കാർഷികഗ്രാമം.മണിമലയാറിൻ്റെ ഇരുകരകളിലും നന്നൂരമ്മമാർ കാവലായി വാഴുന്നു എന്നത് ഏറെ പ്രത്യേകതയേകുന്നു. ഒരു ക്ഷേത്രം ഇന്നത്തെ കവിയൂർ പഞ്ചായത്തിലും ഒന്ന് ഇരവിപേരൂർ പഞ്ചായത്തിലും സ്ഥിതി ചെയ്യുന്നു. തോട്ടഭാഗം നന്നൂരമ്മ കിഴക്ക് ദർശനമെങ്കിൽ വള്ളംകുളം നന്നൂരമ്മ പടിഞ്ഞാറോട്ടാണ് ദർശനം.
വേന്താനത്ത് മലനടയും കുരുമലക്കാവും, കോവിൽമല ( പുന്നാട്ട് കുന്നുമല )
നെടുമ്പ്രത്ത്മല, ഈ ഗ്രാമത്തിൻ്റെകാവൽ മലകളായും ഈ മലകളുടെയെല്ലാം മധ്യഭാഗത്തായി കൈലാസതുല്യമായ അന്തരീക്ഷത്തിൽ
പുത്തൻകാവുമലയിൽ ശ്രീ മഹാദേവനും തെക്ക് തേളൂർമല ശ്രീഭദ്രകാളിയും തെക്ക്പടിഞ്ഞാറ് ശ്രീ മഹാവിഷ്ണു വാമനമൂർത്തി സങ്കല്പവും വടക്ക് പടിഞ്ഞാറ് ജഗദംബികാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കൂടാതെ പുത്തൻകാവുമല മഹാദേവനു തിരുമുൻപിലായി സാക്ഷാൽ അനന്തൻ്റെ തല സ്ഥാനവും ഉടൽ ചുറ്റിപോയിടമൊക്കെ ചെറുകാവുകളായു രൂപപെട്ടിട്ടുള്ള ചൈതന്യവത്തായ ഭൂപ്രദേശമാണിവടം.
പുത്തൻകാവുമല മഹാദേവൻ്റെ തിരു മുൻപിൽ കാണപ്പെടുന്ന അതിവിശാലമായ പാടശേഖരത്തിൽ ധാരാളം നന്ദി(കാള)കൾ കാണപ്പെട്ട പ്രദേശമായതിനാൽ നന്ദിയൂർ എന്നും പിൽക്കാലത്ത് അത് നന്നൂർ ആയി മാറിയെന്നും കൃഷിയോഗ്യമായതും വാസയോഗ്യവുമായ നല്ല ഊരാണ് നന്നൂർ എന്നുമൊക്കെ പറയപ്പെടുന്നു.
സ്വയംഭൂവായ നന്നൂരമ്മ ദേശദേവത തന്നെയാണ്. കല്ലിൽ അരിവാൾ മൂർച്ച കൂട്ടുകയും അതിൽ ചോര പൊടിഞ്ഞു വരികയും അത് ദേവി ചൈതന്യമാണന്ന് ദേശവാസികൾക്ക് മനസിലാക്കി കൊടുക്കുകയുമായിരുന്നു ഭക്തയായ ഒരു ചേരമർ സ്ത്രീയിലൂടെ നന്നൂരമ്മ. ആ സ്ഥലം ഇന്നും അമ്പലത്തും കാലായിൽ എന്ന് അറിയപ്പെടുന്നു. പിന്നീട് ആ ചൈതന്യത്തെ ഉചിതമായ പ്രദേശം കണ്ടെത്തി ഇന്നു ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തേക്ക് ആലയം പണിത് കുടിയിരുത്തി കിഴക്ക് ദർശനമായി ആരാധിച്ച് പോന്നു.
ഈ സമയത്താണ് ഗ്രാമത്തിൻ്റെ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് സ്ഥിതി ചെയ്യുന്ന തിരുവാമനപുരം ക്ഷേത്രം തീവെട്ടിക്കൊള്ളക്കാരാൽ അക്രമിക്കപ്പെടുന്നത് ( ഈ ക്ഷേത്രം പുനർനിർമ്മിച്ചു വരുന്നു ക്ഷേത്രം പൂർണ്ണമായിട്ടില്ല ). ശസ്ത്രധാരിയായ ദേവി ക്രോധം പൂണ്ട്അവിടെ എത്തുകയും ശത്രുക്കളെ യുദ്ധത്തിൽ തുരത്തുകയും ചെയ്തു. പിന്നീട് വീണ്ടും അക്രമിക്കാനെത്തിയവരെ സുന്ദരിയായ കന്യകാരൂപം പൂണ്ട് ആറിൻ കരയ്ക്കിക്കരെയിരുന്നു ദേവി അവരുടെ ലക്ഷ്യം തന്നിലേക്കാക്കി പാലത്തിലൂടെ നടന്ന് വരാൻ പറയുകയും തൻ്റെ മായയാൽ പാലം ഇല്ലാതാക്കി അവരെ വെള്ളത്തിലും ചേറ്റിലുംമുക്കി കൊല്ലുകയും അവശേഷിച്ചവരാകട്ടെ ഇത് സാധാരണ സ്ത്രീയല്ല എന്ന് മനസിലാക്കി ഈ കരയിൽ കയറില്ല എന്ന് സത്യം ചെയ്ത് പിൻ വാങ്ങിയതായും പഴമക്കാരിലൂടെ ഐതീഹ്യം കൈമാറുന്നു. "വാഴമാണം തിന്നാലും വള്ളംകുളം കരയിൽ ഒരക്രമത്തിനും കയറില്ല എന്ന് അവർ ചെയ്ത ഒരു വാമൊഴി സത്യം ഇന്നും പറഞ്ഞ് കേൾക്കുന്നു. അതിന് ശേഷം നന്നൂരിൽ തിരിച്ചെത്തിയ അമ്മ ഗ്രാമ രക്ഷയേകി വില്ലും ശരങ്ങളുമേന്തി തന്നെ പടിഞ്ഞാട്ട്ദർശനമായി ഇവിടെ കുടികൊള്ളുന്നു എന്നും വിശ്വസിക്കുന്നു. അതിഘോര രൂപിണിയായ യക്ഷിയമ്മയും രക്ഷസും തെക്ക്പടിഞ്ഞാറ് മൂലക്കുള്ള നാഗ സ്ഥാനവും ഈശാനു കോണിലുള്ള ജലാശയവുo കുംഭാ കൃതിയിലുള്ള മതിൽ കെട്ടും ബലിക്കൽ പുരയും പ്രദക്ഷിണവഴിയും കൊടിമരവും അത്ഭുതമുളവാക്കുന്ന ഗജേന്ദ്രമോക്ഷം ഉൾപ്പെടെ നിരവധിശില്പങ്ങൾ കൊത്തിയിട്ടുള്ള ശ്രീകോവിലും നാലമ്പലവും അതിലുള്ള അറകളും ഒരിക്കലും പറ്റാത്ത ക്ഷേത്രത്തിനകത്തുള്ള കിണറും പുറത്തെ പ്രദക്ഷിണവഴിയും ഒക്കെ ഈ ക്ഷേത്രം മഹാക്ഷേത്രത്തിന് തുല്യമായി നിൽക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല.എന്നും
നന്നൂരമ്മ ഈ ഗ്രാമത്തിന് സർവൈശ്വര്യവും നൽകി രക്ഷയേകി അഭയ വരദായിനിയായി കുടികൊള്ളുന്നു.