ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ അക്കാദമിക് ക്ലബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 ലെ പ്രവർത്തനങ്ങൾ

സയൻസ്‌ ക്ലബ്ബ്

ചാന്ദ്ര ദിന ആഘോഷം

ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി.

ശാസ്ത്ര ദിനാഘോഷം 2021

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി ഒമ്പതാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു

ഡിസംബർ 22 - രാമാനുജൻ ദിനം:

രാമാനുജൻ ദിനമായ ഡിസംബർ 22 വ്യത്യസ്ത പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഗണിതശാസ്ത്രക്ലബ്ബ് ആഘോഷിച്ചു. 'രാമാനുജൻ ഗണിതത്തിന് നൽകിയ സംഭാവനകൾ' എന്ന വിഷയത്തിൽ പ്രധാന അധ്യാപികയായ ശ്രീമതി ഷോളി .എം .സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻറ് സുനിത വി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത അധ്യാപകൻ ശ്രീ .വിനയൻ .ഇ സ്വാഗത ഭാഷണം നടത്തി. ഗണിത ക്ലബ്ബ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ക്ലബ്ബംഗങ്ങൾ സംഖ്യാ പാറ്റേണുകൾ , ജാമിതീയ രൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

ഗണിത ലാബ്:

ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ്ബ് അംഗങ്ങൾ പരിപാടികൾക്കു വേണ്ട എല്ലാ സഹായവും നൽകി.


ജനസംഖ്യാ ദിനാചരണം

ഈ വർഷത്തെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യാ വളർച്ചയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ഉപന്യാസ രചന നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.

സ്വാതന്ത്ര്യ ദിനാഘോഷം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവൺമെൻറ് ബ്രണ്ണൻ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അവർകളാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും നടത്തി പ്രസംഗം ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. സ്വാതന്ത്ര്യം വർത്തമാനകാലത്തിൽ എന്നതായിരുന്നു പത്താംക്ലാസിലെ ആദിത്യാ സി ഒന്നാം സ്ഥാനവും ശിവരഞ്ജിനി പി രണ്ടാം സ്ഥാനവും ദൃശ്യ ബീ മൂന്നാംസ്ഥാനവും നേടി. തുടർന്ന് ക്ലബ്ബംഗങ്ങൾ സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു.

റിപ്പബ്ലിക് ദിനാഘോഷം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷം നടത്തി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഓൺ ലൈൻ ആയിട്ടായിരുന്നു നടത്തിയത്.