ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2014-15
പി റ്റി എ ജനറൽബോഡി
2014-15 അധ്യയന വർഷത്തിലെ വാർഷിക ജനറൽബോഡി യോഗം 2014 ഡിസംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . പി റ്റി എ പ്രസിഡണ്ട് ശ്രീ കെ ദിലീപ്കുമാറിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു അംഗം ശ്രീ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .
അക്കാദമിക മികവുകൾ
2014-15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം നേടുന്നതിന് വേണ്ടി അടിയന്തിരമായി നൈറ്റ് ക്ലാസ്സുകൾആരംഭിക്കുകയും തുടർ ഫലമായി 100% വിജയം കൈവരിക്കുകയും ചെയ്തു .
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് സ്കൂളിൽ നടത്തി വരുന്നു .
സിവിൽ സർവീസ് കോച്ചിങ് ക്ലാസുകൾ
കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തി വരുന്ന സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 കുട്ടികൾ പങ്കെടുത്തു വരുന്നു.