ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ഉപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്. 2018-2019 അക്കാദമിക വർഷത്തിൽ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു.

ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായുള്ള കോമ്പൗണ്ടിൽ, രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും സയൻസിന്റെയും കമ്പ്യൂട്ടറിന്റെയും ലാബുകളും പ്രവർത്തിക്കുന്നു. അതേ കോമ്പൗണ്ടിൽ തന്നെയാണ് പ്രീ പ്രൈമറിയുടെ ക്ലാസ്സും യു.പി.വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നത്. പ്രീപ്രൈമറിക്ക് രണ്ടു മുറികളുണ്ട്. അവയിലൊന്നിൽ പഠനവും അതിനാവശ്യമായ ഉപകരണങ്ങളും വച്ചിരിക്കുന്നു. അവിടെ ഈ വർഷം ഒരു കമ്പ്യൂട്ടറും സ്ഥാപിക്കുകയുണ്ടായി. അതിനോടൊപ്പം സ്പീക്കറും വച്ചിട്ടുണ്ട്. അങ്ങനെ കോയിക്കൽ സ്കൂളിലെ കൊച്ചു കുട്ടികൾക്ക് മൾട്ടി മീഡിയ ക്ലാസ്സിന്റെ പ്രയോജനം ലഭ്യമാക്കാൻ കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി.

അന്താരാഷ്ട്രനിലവാരത്തിലേക്ക് പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായി ഗവണ്മെന്റ് ഒട്ടേറെ സ്കൂളുകൾക്ക്മികച്ച കെട്ടിടങ്ങൾ അനുവദിച്ചിരിക്കുന്നു. കോയിക്കൽ സ്കൂളിനും, കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി ചെലവഴിച്ച്, പുതിയ രണ്ടു നില കെട്ടിടത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. പ്രസ്തുത കെട്ടിടം പണി പൂർത്തിയാകുന്നതോടെ ക്ലാസ്സ് മുറികളുടെ അപര്യാപ്തതയ്ക്ക് തല്ക്കാലം പരിഹാരമാകും.

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. ്ദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.