സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് നടത്തുന്ന ഒരു പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

ഹലോ ഇംഗ്ലീഷ്

സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർപ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെയാണ് പഠനം എളുപ്പമാകുക്കുന്നത്.