നാഷണൽ ഹൈസ്കൂൾ വള്ളംകുളം/എന്റെ ഗ്രാമം
ഇരവിപേരൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നൽകിക്കൊണ്ട് നന്നൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തൻകാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തൻകാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു.