ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
അതൊരു സേവനത്തിനും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു മായുള്ള ലോകത്തിലെ ഏറ്റവും പുതിയ സംഘടനയാണ് റെഡ്ക്രോസ് .സ്വിറ്റ്സർലാൻഡ് കാരനായ ഹെൻട്രി ഡ്യൂനന്റിൻെറ ശ്രമഫലമായി 1863 ആണ് ഇത് സ്ഥാപിതമായത് ഇദ്ദേഹത്തിൻെറ ജന്മദിന്മദിനമായ മേയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴിൽ നടത്തിവരുന്ന ജൂനിയർ റെഡ് ക്രോസിൻെറ സ്കൂൾ യൂണിറ്റ് വളരെ വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു 2011 -12 അധ്യയന വർഷത്തിലാണ് യൂണിറ്റുകൾ സ്കൂളിൽ ആരംഭിച്ചത് നിലവിൽ 8 ,9, 10 ക്ലാസുകളിലെ കുട്ടികളുടെ രണ്ട് യൂണിറ്റുകളിലായി 50 ഓളം വിദ്യാർത്ഥികൾ പ്രവർത്തിച്ചുവരുന്നു.സി ലെവൽ പരീക്ഷ പാസാക്കുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് അർഹതയുണ്ടായിരിക്കും .ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 11 കുട്ടികൾ പരീക്ഷ പാസായി ഗ്രേഡ് മാർക്കിന് അർഹത നേടി.