സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഏറ്റവും കാര്യക്ഷമവും, സൂക്ഷ്മവുമായി നടന്നുവരുന്നു. പ്രത്യേകിച്ചും നവംബർ 1 നു സ്കൂൾ തുറന്നതിനു ശേഷം. കുട്ടികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു രജിസ്റ്റർ റെഡി ആക്കുകയും അതിൽ കുട്ടിയുടെ പേര്, ആബ്സെന്റ് ആയ ദിവസത്തെ കാരണം, രോഗലക്ഷണങ്ങൾ, എന്നിങ്ങനെ രേഖപ്പെടുത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിച്ചവരെ പ്രത്യേക റൂമിൽ ആക്കുകയും രക്ഷിതാക്കളെ അറിയിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ ഓരോ അധ്യാപകർക്കും സാനിറ്റൈസ് ചെയ്യുവാനും, ടെമ്പറേച്ചർ നോക്കുന്നതിനും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും ഡ്യൂട്ടി ഇടുകയും അതിൽ വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു വരുന്നു. അധ്യാപകനായ ശ്രീ ജിതിന്റെ നേതൃത്വത്തിൽ ഈ ക്ലബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ
പോഷൺ അസംബ്ലി

വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട പോഷണങ്ങൾ ഏതൊക്കെ എന്നും, ഏതൊക്കെ ആഹാരവസ്തുക്കളിൽ നിന്നുമാണ് അവ ലഭിക്കുന്നതെന്നും തിരിച്ചറിയുന്നതിനു സഹായകമായരീതിയിൽ രക്ഷിതാക്കൾക്കായി പോഷൻ അസ്സെമ്പളി സംഘടിപ്പിച്ചു. കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോൺസൻ ജോർജ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് നയിചു. ക്ലാസ് ശ്രദ്ധാപൂർവം കേട്ടിരുന്ന ഓരോ രക്ഷിതാവിനും തങ്ങൾക്കുണ്ടായ സംശയങ്ങൾ അപ്പോൾത്തന്നെ ദുരീകരിക്കുവാനുമുള്ള അവസരം ലഭിച്ചു. കൂടാതെ ഓരോ ക്ലാസ്സിലെ ലീഡർമാർ (മുട്ട, പാൽ, ഇലക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ, മൽസ്യം) ഓരോ ഭക്ഷ്യ വസ്തുക്കൾ പ്രദർശിപ്പിച്ചുകൊണ്ട് അവയുടെ ഗുണഗണങ്ങൾ വിശദീകരിക്കുകയും ചെയ്തു.
വിഡിയോ കാണാൻ- https://youtu.be/mV0sa7rN_qg
വാട്ടർബെൽ പ്രോഗ്രാം

വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം
മാതാപിതാക്കൾക്കൊരു വഴികാട്ടി

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിനും ,കുട്ടികളുടെ പ്രശ്നങ്ങൾ മാതാപിതാക്കൾക്ക് തിരിച്ചറിയുന്നതിനും, ആരോഗ്യ സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്നി മനസിലാക്കുന്നതിനുമായി 'മാതാപിതാക്കൾക്കൊരു വഴികാട്ടി' എന്നപേരിൽ പ്രമുഖ വ്യക്തികൾ മാതാപിതാക്കൾക്കായി സെമിനാർ നടത്തി. ഡോക്ടർ ചിന്നു സൂസൻ (ഗൈനക്കോളജിസ്റ് - ലിസ ഹോസ്പിറ്റൽ തിരുവമ്പാടി) മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം എങ്ങനെ മികച്ചതാക്കാം എന്ന വിഷയത്തിലും, ശ്രീ. മെർവിൻ സിറിയക് ( പ്രൊജക്റ്റ് മാനേജർ) കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിലും, ശ്രീ. ജോൺസൻ ജോർജ് (ഹെൽത്ത് ഇൻസ്പെക്ടർ -കൂടരഞ്ഞി പ്രാഥമികാരോഗ്യകേന്ദ്രം) ആരോഗ്യ സംരക്ഷണ മാർഗങ്ങൾ- ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കൾ എന്ന വിഷയത്തിലും സെമിനാർ എടുത്തു. ഇതിൽ ഡോക്ടർ ചിന്നു കുര്യനും, ശ്രീ. മെർവിൻ സിറിയക് ഉം യൂട്യൂബ് വീഡിയോ വഴിയും , ശ്രീ. ജോൺസൻ ജോർജ് വേർച്ചൽ ആയും ക്ലാസ് നയിച്ച്. ഏകദേശം 290 ൽ അധികം രക്ഷിതാക്കൾ ഓരോ തവണയും സെമിനാറിൽ പങ്കാളികളായി.
വിഡിയോ കാണാൻ- https://youtu.be/y8lxLg9C-Xo