ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശേഷി

രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം . “ശാരീരികവ‍ും മാനസികവ‍ും സാമ‍ൂഹികവ‍ുമായ സമ്പ‍ൂർണ്ണ സ‍ുസ്ഥിതി " എന്നാണ് WHO ആരോഗ്യത്തെ നിർവ്വചിച്ചിരിക്ക‍ുന്നത് . ആരോഗ്യമ‍ുള്ള ശരീരത്തിന്റെ പ്രത്യേകതയാണ് രോഗപ്രതിരോധശേഷി .രോഗങ്ങളെ ചെറ‍ുത്ത‍ു നിൽക്കാന‍ുള്ള ശരീരത്തിന്റെ കഴിവിനെ രോഗപ്രതിരോധശേഷി എന്ന‍ു പറയാം . പോഷകങ്ങളടങ്ങിയ ആഹാരവ‍ും ശ‍ുചിത്വ ശീലങ്ങള‍ും ആരോഗ്യം നേടാൻ സഹായിക്ക‍ുന്ന‍ു . “ആരോഗ്യമ‍ുള്ള ശരീരത്തിലേ ആരോഗ്യമ‍ുള്ള മനസ്സ‍ുണ്ടാക‍ൂ " .നല്ല മനസ്സിൽ നിന്ന‍ു മാത്രമേ നല്ല ചിന്തകള‍ും പ്രവൃത്തികള‍ും ഉണ്ടാക‍ൂ .

വൃത്തിഹീനമായ സാഹചര്യങ്ങൾ രോഗത്തെ ക്ഷണിച്ച‍ു വര‍ുത്ത‍ുന്ന‍ു . ചെറ‍ുപ്പം മ‍ുതലേ ശ‍ുചിത്വ ശീലങ്ങൾ പിന്ത‍ുടര‍ുന്നത് ആരോഗ്യത്തോടെ ജീവിക്കാൻ സഹായി‍- ക്ക‍ുന്ന‍ു .നാം ജീവിക്ക‍ുന്ന ച‍ുറ്റ‍ുപാടിൽ ധാരാളം രോഗാണ‍ുക്കള‍ുണ്ടെങ്കില‍ും നമ്മ‍ുടെ ശരീരം അവയോടെല്ലാം പോരാടി നിൽക്ക‍ുന്നത‍ു കൊണ്ട് നമ‍ുക്ക് രോഗം ബാധിക്ക‍ുന്നില്ല .മന‍ുഷ്യ ശരീരം സങ്കീർണ്ണമായ ഒര‍ു യന്ത്രം പോലെയാണ് .ആ യന്ത്രത്തിലെ ഓരോ ഭാഗവ‍ും നന്നായി പ്രവർത്തിക്കണമെങ്കിൽ ഊർജം വേണം .നാം കഴിക്ക‍ുന്ന ആഹാരത്തിൽ നിന്നാണ് ഊർജം ലഭിക്ക‍ുന്നത് . പോഷകമ‍ൂല്ല്യമ‍ുള്ള ആഹാരത്തിന്റെ അഭാവം രോഗങ്ങളെ ചെറ‍ുക്കാന‍ുള്ള ശരീരത്തിന്റെ കഴിവ് ഇല്ലാതാക്ക‍ുന്ന‍ു .അപ്പോൾ ശരീരം പല വിധ രോഗങ്ങൾക്ക് അടിമപ്പെട‍ുന്ന‍ു.

രോഗപ്രതിരോധശേഷി രണ്ട‍ു വിധത്തില‍ുണ്ട് - ആർജിത രോഗപ്രതിരോധശേഷി ,കൃത്രിമ രോഗപ്രതിരോധശേഷി .ശരീരം സ്വയമേവ നേടിയെട‍ുക്ക‍ുന്നതാണ് ആർജിത രോഗപ്രതിരോധശേഷി .ചില പ്രത്യേക തരം അസ‍ുഖങ്ങൾ വന്നാൽ അവ പിന്നീട് വരില്ല എന്ന് പറയാറ‍ുണ്ട് .ശരീരം ആ രോഗത്തിനെതിരെ ഒര‍ു പ്രതിരോധം സൃഷ്ടിച്ചതാണ് ഇതിന് കാരണം .ഒര‍ു ക‍ു‍‍ഞ്ഞ് ജനിച്ച‍ു കഴിഞ്ഞാൽ പ്രത്യേക ഇടവേളകളിൽ വാക്സിനേഷൻ നൽകാറ‍ുണ്ട് .ഇവ ക‍‍ുഞ്ഞിനെ പ്രത്യേക രോഗങ്ങളിൽ നിന്ന‍ും സംരക്ഷിക്ക‍ുന്ന‍ു .ഇതാണ് കൃത്രിമ രോഗപ്രതിരോധശേഷി .ആരോഗ്യത്തിന്റെ അളവ‍ുകോൽ മികച്ച രോഗപ്രതിരോധ ശേഷിയാണ്.

അത‍ുൽകൃഷ്ണ.സി
7 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം