മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഹയർസെക്കന്ററി
പത്തനംതിട്ട ജില്ലയിലെ പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നു പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ . 1932-ൽ ആരംഭിച്ച സ്കൂളിൽ രണ്ടായിരത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി നിരവധി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നു.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ 297 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. പ്രിൻസിപ്പൾ ശ്രീ. സാജൻ ജോർജ്ജ് തോമസ് ഉൾപ്പെടെ 16 അദ്ധ്യാപകരും 4 ലാബ് അസിസ്റ്റന്റ്മാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.