പത്തനംതിട്ട ജില്ലയിലെ പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നു പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ . 1932-ൽ ആരംഭിച്ച സ്കൂളിൽ രണ്ടായിരത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി നിരവധി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 297 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. പ്രിൻസിപ്പൾ ശ്രീ. സാജൻ ജോർജ്ജ് തോമസ് ഉൾപ്പെടെ 12 അദ്ധ്യാപകരും ,2 അനധ്യാപകരും, ലാബ് അസിസ്റ്റന്റ്മാരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു.

ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകർ

സ്കൂൾ പാർലമെന്റ്:

പാർലമെന്ററി ജനാധിപത്യ പ്രക്രിയ വിദ്യാർത്ഥികളിൽ സുദൃഢമാക്കുന്നതിന് പൂർണ്ണ ജനാധിപത്യ പ്രക്രിയയിലൂടെ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്ത് സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ പ്രവർത്തിക്കുന്നു.

ഹൗസ് സിസ്റ്റം :

ആരോഗ്യകരമായ മത്സരത്തിലൂടെ കലാ-കായിക രംഗങ്ങളിൽ മെച്ചപ്പെട്ട നിലവാരത്തിലെത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നാല് ഹൗസുകളായി കുട്ടികളെ തിരിച്ചിരിക്കുന്നു. പാഠ്യപാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിൽ ഹൗസുകൾക്ക് പോയിന്റു നൽകുന്നു.

MaHE :

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുടെ സമന്വയ സംഘടനയായ MaHE - യുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തി വരുന്നു. ബുധനാഴ്ചതോറും മീറ്റിംഗ് നടത്തിവരുന്നു. എല്ലാ ക്ലാസുകളേയും പങ്കെടുപ്പിച്ചുകൊണ്ട് കയ്യെഴുത്തു മാസികാ മത്സരം നടത്തുന്നു.


സൗഹൃദ ക്ലബ് :

ഹയർ സെക്കണ്ടറി ബോർഡിന്റെ പുതിയ ആവിഷ്ക്കരണമായ സൗഹൃദ ക്ലബിന്റെ പ്രവർത്തനം നടന്നു വരുന്നു. മികച്ച ക്ലാസ്സ് യൂണിറ്റുകൾക്ക് റവ. ജോർജ്ജ് കെ. ദാനിയേൽ മെമ്മോറിയൽ ട്രോഫി നൽകി വരുന്നു.

സൈബർ ക്ലബ് :

സബ്ബ് ജില്ല, ജില്ല, സംസ്ഥാന ഐ.ടി മേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു.

ലൈബ്രറി :

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 1500 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു. 300 സിഡി ഉൾപ്പെട്ട ഡിജിറ്റൽ ലൈബ്രറിയും പ്രവർത്തിയ്ക്കുന്നു.

കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ്:

ഹയർസെക്കൻഡറി വകുപ്പ് ആരംഭിച്ച കരിയർ ഗൈഡൻസ്, കൗൺസിലിംഗ് യൂണിറ്റുകൾ ഇപ്പോൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ മതിയായ പിന്തുണ, ശരിയായ തൊഴിൽ മാർഗനിർദേശവും പ്രചോദനവും, അക്കാദമികവും നോൺ-അക്കാദമിക് കാര്യങ്ങളിൽ മതിയായ ഉപദേശവും നൽകുന്നതിനുള്ള ഒരു മാർഗമായി ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ലളിതമായി പറഞ്ഞാൽ, കരിയർ ഗൈഡുകളും കൗൺസിലർമാരും ഒരു യഥാർത്ഥ 'സുഹൃത്ത്', തത്ത്വചിന്തകൻ, വിദ്യാർത്ഥികൾക്ക് വഴികാട്ടി എന്നിങ്ങനെയാണ്.

കൊമേഴ്സ് അസോസിയേഷൻ:

ക്യാമ്പസിൽ പ്രവർത്തിക്കുന്ന കൊമേഴ്‌സ് അസോസിയേഷൻ വിദ്യാർത്ഥികളുടെ കഴിവുകളും കഴിവുകളും അറിവും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.

പ്രവർത്തനങ്ങൾ:

1) കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് ക്വിസ് നടത്തുന്നു

2) വാണിജ്യ വിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും ഉപന്യാസ മത്സരങ്ങൾ നടത്തുക

3) പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ / സെമിനാറുകൾ നടത്തുക

4) സമകാലിക വിഷയങ്ങളിൽ സംവാദങ്ങൾ നടത്തുക

5) വാണിജ്യത്തിൽ പ്രദർശനം നടത്തുന്നു

6) വ്യാവസായിക യൂണിറ്റുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, സാമ്പത്തിക സംരംഭങ്ങൾ, ബിസിനസ് സ്കൂളുകൾ എന്നിവയിലേക്ക് പഠന യാത്രകൾ നടത്തുക

7) കൊമേഴ്‌സ് വാർത്താ പേപ്പറുകൾ മുതലായവ പ്രസിദ്ധീകരിക്കൽ