വർഗ്ഗം:സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24021 (സംവാദം | സംഭാവനകൾ) ('ഒരു അവികസിത പ്രദേശമായി പൊതുവിൽ അറിയപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു അവികസിത പ്രദേശമായി പൊതുവിൽ അറിയപ്പെടുന്ന തലപ്പിള്ളി താലൂക്കിലെ ഈ കൊച്ചു ഗ്രാമത്തിൽ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 84 വർഷം പിന്നിടുമ്പോൾ വിജയകിരീടങ്ങൾ ഒന്നൊന്നായി കീഴടക്കി മുന്നേറുകയാണ്. തൃശ്ശൂർ ജില്ലയുടെ വടക്കേ അതിർത്തിയാണ് മായന്നൂർ. തൊട്ടടുത്ത് പാലക്കാട് ജില്ല .പുഴകളും മലനിരകളും വയലോരങ്ങളും കൊണ്ട് സമ്പന്നമായ കൊച്ചുഗ്രാമം. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒറ്റക്കെട്ടായിനിന്ന് വിജയങ്ങൾ കൊയ്തെടുത്തപ്പോൾ മായന്നൂർ സെൻതോമസ് ഹൈസ്കൂളിൻ്റെ ചരിത്രത്തിലെ സുവർണ അധ്യായമായി അത് മാറി . മുക്കാൽ നൂറ്റാണ്ടു മുൻപ് മായന്നൂർ പ്രദേശത്ത് താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും ഹൈന്ദവരായിരുന്നു. വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൈസ്തവ ദേവാലയം ഇവിടെ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ അകലെയുള്ള മുള്ളൂർക്കര യിലേക്കാണ് ക്രിസ്ത്യാനികൾ ബലിയർപ്പിക്കാൻ പോയിരുന്നത്. പിന്നീട് കുറച്ചുപേർ ചേർന്ന് സ്ഥലം വാങ്ങി പള്ളി പണിതു. എന്നിരുന്നാലും ബലിയർപ്പണത്തിന് അംഗീകാരം ലഭിച്ചില്ല . ഈ സാഹചര്യത്തിലാണ് ഒരു പള്ളിക്കൂടം എന്ന ആശയം ആവിർഭവിക്കുന്നത്. അക്കാലത്ത് മായന്നൂരിലെ കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി തിരുവില്ലാമലയിലേക്കും ഒറ്റപ്പാലത്തേക്കുമാണ് പോയിരുന്നത്. 1938 മെയ് മുപ്പതാം തീയതി പള്ളിയുടെ പൂമുഖത്ത് നാലര ക്ലാസ് ആരംഭിച്ചു. തുടക്കത്തിൽ 11 ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 21 കുട്ടികളാണ് ഉണ്ടായിരുന്നത്. സെൻ്റ് തോമസ് ലോവർ പ്രൈമറി എന്നായിരുന്നു ആ വിദ്യാലയത്തിന് പേര് നൽകിയത്. പിന്നീട് അഞ്ചാംക്ലാസ് തുടങ്ങിയപ്പോൾ പള്ളിയുടെയും സ്കൂളിൻ്റേയും ചുമതല വഹിക്കുന്തിനായി ഒരു വൈദികനെ അനുവദിച്ചു തരണമെന്ന് എന്ന് രൂപതയിൽ ആവശ്യപ്പെട്ടു. അതിൻറെ ഫലമായി ഫാദർ എൻ എ തേലപ്പിള്ളി ആദ്യത്തെ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു .സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ച ഭൂമിയിൽ ഒരു വിദ്യാലയം പണിയുകയും1956 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ചിറങ്ങുകയും ചെയ്തു. മായന്നൂരിന് സ്വന്തമായി ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിൻ്റെ പൂർത്തീകരണമായിരുന്നത് . 21 കുട്ടികളുമായി ആരംഭിച്ച സെൻ്റ്തോമസ് ലോവർ പ്രൈമറി സ്കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ ആണ് .യു പി, എച്ച് .എസ്, എച്ച് .എസ്. എസ് , എന്നീ മൂന്ന് വിഭാഗങ്ങളായി ആയി ഏകദേശം 1650 വിദ്യാർത്ഥികളും 60 അധ്യാപകരും ആറ് അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. യാത്രാസൗകര്യം പരിമിതമായ മായന്നൂരിലെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം ഇവിടെ നിന്ന് തന്നെ ലഭിക്കണംഎന്ന എന്ന ലക്ഷ്യത്തോടെ 2010 -11 വർഷത്തിൽ ഹയർസെക്കൻഡറി ആരംഭിച്ചു. രക്ഷാകർത്താക്കളുടെ ശക്തമായ പിന്തുണ മൂലം അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ പഠനമികവി ലും പാഠ്യേതര മികവിലും മുന്നിട്ടുനിൽക്കുന്നു. ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സമ്മാനിക്കുന്നഈ സരസ്വതീ ക്ഷേത്രം , നാടി ൻറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കു ന്ന അനേകംപുതിയ തലമുറകളെ സമൂഹത്തിന് സമ്മാനിക്കും, തീർച്ച.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.