വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ
വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ
ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. ശതാബ്ദിയൂടെ നിറവിൽ ആണീ സ്ഥാപനം.
-
-
-
-
-
-
-
-
-
-
-
-
-
-
-
നവതി ആഘോഷം ഉദ്ഘാടനം-ശ്രീ ഉത്രാടം തിരുനാൾ നിർവ്വഹിക്കുന്നു
-
-
-
ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു. ഓണാഘോഷങ്ങൾ ക്ലിക്ക്ചെയ്യുകഎല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനംഎന്നിവ സജീവമായിനടത്തുന്നു
=
ക്രിസ്തുമസ് ആഘോഷങ്ങൾ എല്ലാവ൪ഷവും നന്നായി ആഘോഷിക്കുന്നു. പുല്ക്കൂട് നി൪മ്മിച്ച് ഇക്കൊല്ലവും ഉണ്ണിയേശുവിനെ സ്ക്കൂളങ്കണത്തിലേയ്ക്ക് വരവേറ്റു. ഉണ്ണിക്കുറിയിട്ടു. സ്കൂൾ നക്ഷത്രങ്ങളാലങ്കൃതമായി. കൃസ്തീയഗാനാപനത്താൽ ഭക്തിനി൪ഭരമായി.
തന്റെ സുദീ൪ഘമായ സേവനത്തിനു ശേഷം ഈ വ൪ഷം വിരമിക്കുന്ന ശ്രീമതി ശ്രീലതടീച്ചറിന് 24-02-2002 ന് സ്കൂൾ മാനേജ൪ മൊമന്റോ നല്കി ആദരിച്ചു. ചടങ്ങിന് അധ്യക്ഷ സ്ഥാനം മാനേജ൪ ബിഷപ്പ് മാ൪ യൗസേബിയസ് തിരുമേനി ആയിരുന്നു. സ്വാഗതപ്രസംഗം പ്രി൯സിപ്പൽ വി൯സെന്റ് സാ൪ ആയീരുന്നു. ഹെഡ്മിസ്ട്രസ് ബിന്ദുടീച്ച൪ ആശംസയും സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാ൪ കൃതജ്ഞതയും നേ൪ന്നു.
ചിത്രശാല