ഗവ. എൽ പി എസ് കാഞ്ഞിരക്കാട്/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27229 (സംവാദം | സംഭാവനകൾ) ('ഒരു കാലത്ത് ധാരാളം കാഞ്ഞിരമരങ്ങൾ വളർന്നു നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കാലത്ത് ധാരാളം കാഞ്ഞിരമരങ്ങൾ വളർന്നു നിന്നതുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരക്കാട് എന്ന പേര് വന്നതാണെന്നാണ് പഴമക്കാർ പറയുന്നത് .1972 - 73 കാലം വരെയുo ഊടുവഴികൾ ഉള്ളതും പരിഷ്ക്കാരം ഇല്ലാത്തതുമായ കുഗ്രാമമായിരുന്നു ഈ നാട്. എങ്കിലും ധാരാളം ആളുകൾ ഇവിടെ വസിച്ചിരുന്നു. നല്ലൊരു വിദ്യാലയത്തിൻ്റെ കുറവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.അങ്ങനെ കുട്ടികളെ സുരക്ഷിതമായി വിദ്യാഭ്യാസം ചെയ്യിക്കാൻ ഈ നാട്ടിൽ ഒരു വിദ്യാലയം വേണമെന്നുള്ള ആവശ്യം ശക്തമായി.

കാഞ്ഞിരക്കാട് ഒരു വിദ്യാലയം തുടങ്ങുന്നതിലേക്കായി ശ്രീ.പി.പി തങ്കച്ചൻ സാർ മുൻകൈയ്യെടുത്ത് നാട്ടുകാരുടെയും യോഗം ചേർന്ന് കമ്മിറ്റി രൂപികരിച്ചു .സ്കൂളിനു വേണ്ടി സ്ഥലം വാങ്ങി കെട്ടിടം പണിയിച്ചാൽ മാത്രമേ സർക്കാർ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം നടത്തുമായിരുന്നുള്ളു.

പെരുമ്പാവൂർ സബ് രജിസ്റ്റർ ഓഫീസിലെ 1974 ലെ 2408 നമ്പർ ആധാര പ്രകാരം 32 ആർ 19ച മീറ്റർ സ്ഥലം (84 സെൻ്റ്) ചേർത്തല താലൂക്ക് കിഴക്കുമുറിയിൽ ലക്ഷ്മി പറമ്പു വീട്ടിൽ ഗോവിന്ദപിള്ളയുടെ ഭാര്യ ഭവാനിയമ്മ, മക്കളായ ഗോപാലകൃഷ്ണമേതോൽ, രാധാകൃഷ്ണമേനോൻ തുടങ്ങിയവരിൽ നിന്ന് സ്കൂൾ കമ്മറ്റിയുടെ പേരിൽ തീറുവാങ്ങിയ ട്ടുളളതാകുന്നു.

തുടർന്ന് PTA യുടെയും നാട്ടുകാരുടെയും പ്രയത്നഫലമായി ഒരു താല്കാലിക കെട്ടിടം പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു

പെരുമ്പാവൂർ മുൻസിപാലിറ്റി നൽകിയ 2500 രൂപ കൊണ്ട് ആദ്യ കെട്ടിടത്തിനുള്ള മരവും മറ്റും വാങ്ങി നാട്ടുകാരുടെ കൂടി സഹകരണത്തോടെ കെട്ടിട പണി പൂർത്തികരിച്ചു.1976-ൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.മൂന്ന് ഡിവിഷനുകളിലായി 105 കുട്ടികളോളം തുടക്കത്തിൽ ഉണ്ടായിരുന്നു.TM .ബേബി സാർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .ഇൻചാർജ്ജ് സി സിലി ടീച്ചർ, ലൂസി ടീച്ചർ 1 അറബി അദ്ധ്യാപകന യി രു ന്ന ശ്രീ.അബ്ദുൾ ഖാദർ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .പിന്നീട് ഹെഡ്മാസ്റ്ററായി ശ്രീ പാപ്പുസാർ ചാർജെടുത്തു.

1976-ൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ 1979 ലാണ് ഒരു സമ്പൂർണ LP സ്കൂളയി പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് മുൻ MLA ശ്രീ സാജു പോളിൻ്റെ പിതാവ് ശ്രീ P. I പൗലോസ് സാറും ' അന്നത്തെ MLA ശ്രീ പി.പി തങ്കച്ചൻ സാറും ചേർന്ന് പണം അനുവദിപ്പിച്ച് PWD 5 റൂമുള്ള വാർക്ക കെട്ടിടം നിർമിച്ചു.വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ' ടി.എം ജേക്കബ്ബ് ഉദ്ഘാടനം നടത്തുകയും ചെയ്തു.

പിന്നീട് PWDപണിതു തന്ന കെട്ടിടം നാശോന്മുഖമാവുകയും 2Ol6-17 വർഷത്തിൽ അത് പൊളിച്ചുനീക്കുകയും ചെയ്തു. പൊളിച്ചുമാറ്റിയ കെട്ടിടത്തിന് പകരമായി മുനിസിപ്പാലിറ്റി, രണ്ടു മുറികളുള്ള, ഷീറ്റിട്ട ഒരു താലകാലിക കെട്ടിടം പണിതു നൽകി.കൂടാതെM. L. A അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ അവർകളുടെ അസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ട് അനുവതിക്കുകയും രണ്ടു മുറികളുള്ള കെട്ടിടത്തിൻ്റെ പണി പൂർത്തീകരിക്കുകയും ചെയ്തു മുൻസിപാലിറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റു ടൈലുകൾ വിരിച്ച് മനോഹരമാക്കുകയും ചെയ്തു