ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമീപകാല പ്രവർത്തനങ്ങൾ

ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച് 2022

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.

പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും, പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച് ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.

യുദ്ധമില്ലാത്ത ലോകം

2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.

കൂടുതൽ വായിക്കുക.....


ലോക മാതൃഭാഷാ ദിനാചരണം - 21-02-2022

  • 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.    

കൂടുതൽ വായിക്കുക......

പരിസര ശുചീകരണം

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.

  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം. Interview
  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം promo

പ്രവേശനോത്സവം 2021

2021 മാർച്ച് എസ് എസ് എൽ സി - 100% വിജയം - അനുമോദന സമ്മേളനം

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം 2021

പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021

പേജിന്റെ മുകളിലേയ്ക്ക് പോവുക....


പ്രധാനപേജിലേയ്ക്ക് തിരിച്ച് പോവുക.....