മെരുവമ്പായി യു പി എസ്‍
ചരിത്രം
പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ് 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..കൂടുതൽവായിക്കുക.
ഭൗതികസൗകര്യങ്ങൾ
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സാമൂഹ്യ ബോധം കുട്ടികളിൽ:
സാമൂഹ്യ സേവനവും മാനുഷിക മൂല്യങ്ങളും കാർഷിക വൃത്തിയിലൂടെ തുടക്കം കുറിക്കാൻ കൃഷിയുടെ ബാല പാഠങ്ങൾ നൽകി വരുന്നു. കൃഷിയിൽ താല്പര്യമുണ്ടാക്കാൻ സ്വന്തമായി സ്കൂളിൽ പച്ചകൃഷിതോട്ടം ചെയ്തു വരികയും ആ പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണത്തിനു ഉപയോഗിച്ച് വരികയും ചെയ്യുന്നു.
മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:
വിദ്യാർത്ഥികൾക്ക് മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും പിരിമുറുക്കത്തിന് അടിമപ്പെടുമ്പോഴും ബന്ധപ്പെടാൻ മെന്റർ മെന്ററിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ചൈൽഡ് കൗൺസിലറുടെ സഹായം ഒരുക്കിയിട്ടുണ്ട്.
പൂർവാധ്യാപകർ & മുൻസാരഥികൾ
S:No: | Name of Teachers | year of join | year of retirement |
---|---|---|---|
1 | അനന്തൻ നായർ (പ്ര.അ) | 1925 | 1950 |
2 | നാരായണൻ (പ്ര.അ) | 1932 | 1965 |
3 | കുണ്ടൻ നായർ | ||
4 | കുഞ്ഞിക്കണ്ണൻ | ||
5 | അബ്ദുള്ള പി കെ (പ്ര.അ) | 1957 | 1992 |
6 | മൊയ്തു എം (പ്ര.അ) | 1965 | 1994 |
7 | പ്രസന്ന കുമാരി | ||
8 | മൊയ്തു വി | ||
9 | മമ്മദ് പുതിയകത്ത് (പ്ര.അ) | ||
10 | മുഹമ്മദ് പി (അറബി) | ||
11 | ആനന്ത വല്ലി | ||
12 | പാറുക്കുട്ടി | ||
13 | ലക്ഷ്മി (ഹിന്ദി) | ||
14 | കെ സുരേന്ദ്രൻ | 2013 | |
15 | സുധാകരൻ പാറായി | 2014 | |
16 | പ്രീത കുമാരി | 2019 | |
17 | രാജ ലക്ഷ്മി | 2013 | |
18 | സരോജിനി | 2011 | |
19 | കമല സി കെ | 2020 | |
20 | സുമിത്ര സി കെ | 2020 | |
21 | ഉഷാ കുമാരി | 2021 | |
22 | ശോഭന (സംസ്കൃതം) | ||
23 | സുജാത വി | 2021 | |
24 | സതി കെ | 2021 | |
25 | സുരേഷ് വി | 2019 | |
26 | ശ്യാം സുന്ദരൻ | 2021 | |
27 | അബ്ദുറഹിമാൻ പി (അറബി) | 2013 | |
28 | സൗമിനി (ഹിന്ദി) | 2020 |
പ്രധാനാധ്യാപകൻ
-
Head Master
എം മനോജൻ, ഹെഡ്മാസ്റ്റർ,
ഫോൺ: 9446651029,പോസ്റ്റ് നിർമ്മലഗിരി.
email: manojmmup
ജനറൽ പി ടി എ & മദർ പി ടി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അക്കാദമിക മികവ് / നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:11.8723269, 75.5730467 | zoom=16}}