എം.എം.ഒ.എൽ.പി.എസ് നെല്ലിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിററിയിലെ മണാശ്ശേരി ചേന്ദമംഗല്ലൂർ റോഡിൽ (1/2 KM )MAMO കോളേജിന്റെ പുറകിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ മണാശ്ശരിയിലെ യതീംഖാന ഹോസ്ററൽ വിദ്യാർഥികൾക്ക് വേണ്ടി സിഥാപിതമായി.

കോഴിക്കോട് ജില്ലയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ മണാശ്ശേരി നെല്ലിക്കുന്നിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. അഗതി അനാഥ സംരക്ഷണ രംഗത്ത് രണ്ട് തവണ ദേശീയ അവാർഡ് നേടിയ മുക്കം മുസ്ലിം അനാഥശാലയുടെ കീഴിൽ 1983 -ൽ സ്ഥാപക ജനറൽ സെക്രട്ടറി വി.മൊയ്‌ദീൻ കോയ ഹാജിയുടെ ശ്രമഫലമായി അനാഥ ശാലയിലെ ആൺ കുട്ടികൾക്കു പ്രത്യേകമായി സ്ഥാപിച്ച ഈ സ്ഥാപനം പിന്നീട് പരിസര പ്രേദേശത്തെ കോളനിയിലെ വിദ്യാർത്ഥികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായി.എം എ എം ഓ കോളേജ് , ഹയർ സെക്കണ്ടറി സ്കൂൾ , ഹൈസ്കൂൾ തുടങ്ങിയ എം എം ഓ സ്ഥാപനങ്ങൾ ഈ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളാണ്. ഹോസ്റ്റൽ കുട്ടികളും പരിസരപ്രദേശങ്ങളിലെ കൂടി ഇപ്പോൾ 65 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

പ്രധാനാദ്ധ്യാപകനും  അറബിക് അദ്ധ്യാപികയും ഉൾപ്പെടെ നാല് ഡിവിഷനിലകളുമായി 5  അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു.ഓഫീസ് , ലൈബ്രറി , സ്മാർട്റൂം , റീഡിങ്‌റൂം , നാല് ക്ലാസ് റൂമുകളും ഉൾപ്പെടുന്ന ഒരു കെട്ടിടം ഇപ്പോൾ നിലവിലുണ്ട് . 1983 -ൽ 34 കുട്ടികളെ കൊണ്ട് ആരംഭിച്ച ഈ സ്ഥാപനത്തിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. പി .വി .സൈദലവി മാസ്റ്റർ ആയിരുന്നു . തുടർന്ന് പി.അബ്ദുൽ സലാം , ഓ.തായമ്മു , കെ.അലി, പി.കെ.ഫാത്തിമബീ , എം.എ സൗദ , പി. അബ്ദുൽ അസീസ് , ടി.കെ .നഫീസ എന്നിവർ ഈ സ്ഥാപനത്തിലെ പ്രധാനാദ്ധ്യാപകയി സേവനം ചെയ്തു .ഇപ്പോഴത്തെ പ്രപ്രധാനാദ്ധ്യാപിക പി.വി.ആമിന ടീച്ചറാണ് .