സഹായം Reading Problems? Click here


എം.എം.ഒ.എൽ.പി.എസ് നെല്ലിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിററിയിലെ മണാശ്ശേരി ചേന്ദമംഗല്ലൂർ റോഡിൽ (1/2 KM )MAMO കോളേജിന്റെ പുറകിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ മണാശ്ശരിയിലെ യതീംഖാന ഹോസ്ററൽ വിദ്യാർഥികൾക്ക് വേണ്ടി സിഥാപിതമായി.

കോഴിക്കോട് ജില്ലയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ മണാശ്ശേരി നെല്ലിക്കുന്നിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. അഗതി അനാഥ സംരക്ഷണ രംഗത്ത് രണ്ട് തവണ ദേശീയ അവാർഡ് നേടിയ മുക്കം മുസ്ലിം അനാഥശാലയുടെ കീഴിൽ 1983 -ൽ സ്ഥാപക ജനറൽ സെക്രട്ടറി വി.മൊയ്‌ദീൻ കോയ ഹാജിയുടെ ശ്രമഫലമായി അനാഥ ശാലയിലെ ആൺ കുട്ടികൾക്കു പ്രത്യേകമായി സ്ഥാപിച്ച ഈ സ്ഥാപനം പിന്നീട് പരിസര പ്രേദേശത്തെ കോളനിയിലെ വിദ്യാർത്ഥികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായി.എം എ എം ഓ കോളേജ് , ഹയർ സെക്കണ്ടറി സ്കൂൾ , ഹൈസ്കൂൾ തുടങ്ങിയ എം എം ഓ സ്ഥാപനങ്ങൾ ഈ സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളാണ്. ഹോസ്റ്റൽ കുട്ടികളും പരിസരപ്രദേശങ്ങളിലെ കൂടി ഇപ്പോൾ 65 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

പ്രധാനാദ്ധ്യാപകനും  അറബിക് അദ്ധ്യാപികയും ഉൾപ്പെടെ നാല് ഡിവിഷനിലകളുമായി 5  അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു.ഓഫീസ് , ലൈബ്രറി , സ്മാർട്റൂം , റീഡിങ്‌റൂം , നാല് ക്ലാസ് റൂമുകളും ഉൾപ്പെടുന്ന ഒരു കെട്ടിടം ഇപ്പോൾ നിലവിലുണ്ട് . 1983 -ൽ 34 കുട്ടികളെ കൊണ്ട് ആരംഭിച്ച ഈ സ്ഥാപനത്തിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. പി .വി .സൈദലവി മാസ്റ്റർ ആയിരുന്നു . തുടർന്ന് പി.അബ്ദുൽ സലാം , ഓ.തായമ്മു , കെ.അലി, പി.കെ.ഫാത്തിമബീ , എം.എ സൗദ , പി. അബ്ദുൽ അസീസ് , ടി.കെ .നഫീസ എന്നിവർ ഈ സ്ഥാപനത്തിലെ പ്രധാനാദ്ധ്യാപകയി സേവനം ചെയ്തു .ഇപ്പോഴത്തെ പ്രപ്രധാനാദ്ധ്യാപിക പി.വി.ആമിന ടീച്ചറാണ് .ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകർ മുക്കം മുസ്ലിം അനാഥ ശാലയിൽ പഠിച്ച പൂർവ വിദ്യാർത്ഥികളാണ് .സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിൽക്കുന്ന മേഖലയിൽ നിന്നും എത്തിച്ചേർന്നിട്ടുള്ളവരാണ് ഇപ്പോൾ ഇവിടെ പഠിക്കുന്ന  വിദ്യാർഥികൾ .ഹോസ്റ്റലിൽ നിന്ന് വന്നു പഠിക്കുന്ന കുട്ടികളുടെ അതെ പരിഗണന നൽകി ഇവരെയും മുക്കം അനാഥശാല സംരക്ഷിച്ചു പോരുന്നു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും അനാഥശാല കമ്മിറ്റി ചെയ്തു കൊടുക്കുന്നു.