എം ടി എൽ പി എസ്സ് ഇടപ്പാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് ഇടപ്പാവൂർ | |
---|---|
വിലാസം | |
ഇടപ്പാവൂർ ഇടപ്പാവൂർ , ഇടപ്പാവൂർ പി.ഒ. , 689614 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mtlpschooledappavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37614 (സമേതം) |
യുഡൈസ് കോഡ് | 32120601518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി മേരി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജഗോപി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
19-02-2022 | Thomasm |
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചാത്യമിഷനറിമാരുടെ പ്രവർത്തന ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാവുകയും ഇതേ തുടർന്ന് അവികസിത പ്രദേശങ്ങളിൽ പോലും ധാരാളം പള്ളിക്കൂടങ്ങൾ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ മാർത്തോമാ സഭയും ഇത്തരം ധാരാളം സ്കൂളുകൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ പഞ്ചായത്തിൽപെട്ട ഇടപ്പാവൂർ ചിറപ്പുറം ഗ്രാമത്തിൽ 1914-ൽ 'എം. റ്റി. എൽ. പി. സ്കൂൾ ഇടപ്പാവൂർ' എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. 1, 2 ക്ലാസുകളോട് കൂടി ആരംഭിച്ച ഈ വിദ്യാലയം രണ്ടു വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും 3,4,5 ക്ലാസുകൾ ആരംഭികുകയും ചെയ്തു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിൽ ഈ സ്കൂൾ പ്രവർത്തികുന്നു.
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ പ്രകാശ ലോകത്തേക്ക് ഒരു ഗ്രാമജനതയെ ഒന്നടങ്കം കൈപിടിച്ചുയർത്തിയ ഇടപ്പാവൂർ എം. റ്റി.എൽ. പി സ്കൂൾ സ്ഥാപിതമായിട്ടു 108 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനത്തിന്റെ വിജയ വീഥിയിലെങ്ങും താങ്ങും തണലുമായി ഒപ്പം ഉണ്ടായിരുന്ന ഗുരുനാഥന്മാരെയും ജീവിതത്തിന്റെ നാനാ തുറകളിൽ എത്തിചേർന്നിട്ടുള്ള പൂർവവിദ്യാർത്ഥികളെയും ഈ അവസരത്തിൽ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നു. 2013 സെപ്റ്റംബർ മാസം 19-ാം തീയതി ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. പൂർവ വിദ്യാർത്ഥികളുടെയും, നല്ലവരായ നാട്ടുകാരുടെയും സഹകരണതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. റോഡിനഭിമുഖമായി സ്കൂൾ പ്രവേശന കവാടം ക്രമീകരിക്കുകയും, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഫാനുകൾ, കമ്പ്യൂട്ടർ, ആകർഷകമായ കസേരകൾ, മതിൽ ഇവ സജ്ജീകരിക്കാൻ സാധിച്ചു.
2015ജനുവരി മാസം 9-ാം തീയതി വിപുലമായ പരിപാടികളോടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടത്തി. ഈ വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വളർച്ചക്ക് ഇടപ്പാവൂർ സെന്റ്. തോമസ് മാർത്തോമാ ചർച്ചും അയിരൂർ പഞ്ചായത്തും ആവശ്യമായ കൈത്താങ്ങു നൽകി കൊണ്ടിരിക്കുന്നു.
ഭൗതികസാഹചര്യങ്ങൾ
വിശാലമായ ഹാൾ, പ്രീ- പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകളായി സ്ക്രീൻ ഉപയോഗിച്ച് തിരിച്ചിരിക്കുന്നു. ഓഫീസ് മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശുചിമുറി. കിണർ, ( പൈപ്പ് കണക്ഷൻ ), മതിൽ, ഗേറ്റ്, ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ട്. ലാപ്ടോപ്, പ്രൊജക്ടർ, പ്രിൻറർ എന്നിവ പഠനപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു. ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഉപയോഗിക്കുന്നു.
മികവുകൾ
ഭാഷാ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതിന് മധുരം മലയാളം, അമ്മവായന എന്നീ പ്രവർത്തനങ്ങൾ മലയാള തിളക്കവുമായി ഏകോപിപ്പിച്ചു ചെയ്യുന്നു. തെറ്റില്ലാതെ വായിക്കാനുംഎഴുതാനും അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.
ഗണിതമധുരം എന്ന പ്രവർത്തനം 'ഗണിത വിജയവുമായി 'ബന്ധപ്പെട്ടു നടത്തുന്നു. ഗണിതത്തോട് താല്പര്യം വർദ്ധിക്കാനും അനായാസമായി കൈകാര്യം ചെയ്യുവാനും സാധിക്കുന്നു.
ഇംഗ്ലീഷ് വേൾഡ്, വേർഡ് ട്രീ, എന്നീ പ്രവർത്തനങ്ങൾ 'ഹലോ ഇംഗ്ലീഷ് ' ഏകോപിപ്പിച്ചു നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി "വിജ്ഞാന വീഥി " എന്ന പരിപാടി ആവിഷ്കരിച്ചു. എല്ലാ ബുധനാഴ്ചകളിലും 10ചോദ്യങ്ങളും അവയുടെ ഉത്തരവും നൽകുന്നു. ആനുകാലിക ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ കലാ അഭിരുചി വളർത്തുന്നതിന് ടാലെന്റ്റ് ലാബ് ( നാടൻ പാട്ട് കളരി, നൃത്ത പരിശീലനം ) ഇവ നടത്തുന്നു.
ശാസ്ത്രാഭിരുചി വികസിപ്പിക്കുന്നതിനു 'പരീക്ഷനശാലയിലേക്ക് '. എന്ന പ്രവർത്തനം കുട്ടികളിൽ വളരെ കൗതുകമുണർത്തുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.36144,76.75502|zoom=12}} |}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37614
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ