ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ജാഗ്രതയായിരിപ്പിൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/അക്ഷരവൃക്ഷം/ജാഗ്രതയായിരിപ്പിൻ എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ജാഗ്രതയായിരിപ്പിൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയായിരിപ്പിൻ

 വിജനതയിലേക്ക് പായും വെളിച്ചമേ!
 നിറയും കണ്ണുമായി നോക്കിടുമ്പോ,
 അരികിൽ ആരോ ഉള്ളപോലെ,
 ഭീതിവേണ്ടനമുക്കിതിൽ !!
 ജാഗ്രത തൻ വാളെടുത്തു വിക്രമി....
 മരുഭൂവിൽ ഇളംകാറ്റായും
 ഇരുൾ വീഥിയിൽ അർക്കനായും
 അജനാം പാലകൻ എത്തവേ....
 തുറന്നു പാത അജ്ഞാതമായി
 വിരിഞ്ഞു ചുണ്ടിൽ നറുപുഞ്ചിരി!!
 ജയിക്കൂ കൊറോണ തൻ ഭീതിയെ
 അകലും കൈകൾ കോർക്കും ഈ സമൂഹം!!

 ഉള്ളം കൈയിൽ മനം ചേരും...
 നേരം നേരത്തെ പുഞ്ചിരിയാൽ
 മനം കവർന്നിടുന്നു....
 വിജതനായി മടങ്ങും കൊറോണയെ
 കാത്തിരിക്കാം സഖി!!
 അന്ധമാവും രക്തത്തിൻ ഗന്ധവും,
 മോക്ഷമേകും ക്രിസ്തുവിൻ സ്നേഹവും!!
 മൗനമാവും അഹന്ത തൻ നിഴലും.
 നല്ലൊരു നാളെക്കായി കാത്തിടുമ്പോ
 ജാഗ്രതയായിരിപ്പിൻ..........
 കൊറോണ,
 നിന്നോടുപൊരുതാനിത ഞങ്ങൾ ഒരുങ്ങിടുന്നു...........
 

ആഷ്ന ബിജു
9 B ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത