എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിൽക്കാലത്തു,സാംസ്‌കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

              മാരാമൺ ഇടവകയുടെ പ്രാർത്ഥന യോഗത്തിലെ 55 വീട്ടുകാർ ചേർന്നു 1955-ൽ  ആനമല സെന്റ്  തോമസ് മാർത്തോമ്മാ ഇടവക രൂപംകൊണ്ടു. തുടർന്ന് സ്കൂൾ ഈ ഇടവകയുടെ പരിധിയിൽ ഉൾപ്പെട്ടു. ആനമല ഇടവകയുടെ വികാരി ഈ സ്കൂളിന്റെ ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകണമെന്നആലോചനയുടെ ഫലമായി അതു നടപ്പിലാക്കുന്നതിനു  L.A.C  തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കുമ്പനാട് ബ്രാഞ്ച് ഈ ആവശ്യത്തിനായി ഒരു കമ്പ്യൂട്ടർ നൽകുകയുണ്ടായി. 
               2003- ൽ  കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഭിവന്ദ്യ തോമസ് മാർ തിമൊഥേയോസ്‌ എപ്പിസ്കോപ്പ തിരുമനസ്സു കൊണ്ടു നിർവ്വഹിച്ചു. 2003 ഓഗസ്റ്റ് 29 ന് സ്കൂൾ L.A.C, P.T.A എന്നിവയുടെ നേതൃത്വത്തിൽ ഒരു ഓണസദ്യ സംഘടിപ്പിക്കുകയുംപിൽക്കാലത്തു,സാംസ്‌കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
              മാരാമൺ ഇടവകയുടെ പ്രാർത്ഥന യോഗത്തിലെ 55 വീട്ടുകാർ ചേർന്നു 1955-ൽ  ആനമല സെന്റ്  തോമസ് മാർത്തോമ്മാ ഇടവക രൂപംകൊണ്ടു. തുടർന്ന് സ്കൂൾ ഈ ഇടവകയുടെ പരിധിയിൽ ഉൾപ്പെട്ടു. ആനമല ഇടവകയുടെ വികാരി ഈ സ്കൂളിന്റെ ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകണമെന്നആലോചനയുടെ ഫലമായി അതു നടപ്പിലാക്കുന്നതിനു  L.A.C  തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക്  അതിൽ നിന്നും ലഭിച്ച സംഭാവന ഉപയോഗിച്ചു ഒരു കമ്പ്യൂട്ടർ റൂമും,നിലവിലുണ്ടായിരുന്ന വരാന്ത വിപുലപ്പെടുത്തി രണ്ടു താൽക്കാലിക ക്ലാസ്‌ മുറികളും നിർമ്മിക്കുകയുണ്ടായി.ആവശ്യമായ നാലു ക്ലാസ്‌ മുറികൾ ലഭ്യമായതിനാലും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതുകൊണ്ടും സ്കൂൾ എക്കണോമിക് പട്ടികയിൽ ഉൾപെട്ടതിനാലും സ്കൂളിന്റെ അപേക്ഷ പരിഗണിച്ചു, ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഉണ്ടായിരുന്ന ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കി, 2005-2006 ൽ സർക്കാർ ഒരു അധ്യാപക തസ്തിക കൂടി അനുവദിച്ചു. കുട്ടികളുടെ വിനോദത്തിനായി പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തിൽ ഒരു ചിൽഡ്രൻസ് പാർക്ക്‌ ക്രമീകരിച്ചു.