ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നമ്മുടെ കേരളം കൊച്ചു കേരളം

പക്ഷിലതാതികൾ നിറഞ്ഞ കേരളം

പച്ചപ്പ്‌ നിറഞ്ഞ കേരള ഭംഗിയിൽ

ആർത്തുല്ലസിച്ചു കളിച്ചു ഞങ്ങൾ .

ഓർത്തിടേണം നാം ഓർത്തിടേണം

ഭൂമി തൻ രക്ഷ നാം ഓർത്തിടേണം

മനുഷ്യരാശി തൻ രക്ഷ നാം ഓർത്തിടേണം

പരിസ്‌ഥിതി തൻ രക്ഷ നാം ഓർത്തിടേണം!


ക്രൂരം മൃഗീയം ഭയാനകമാം

ഭാവിലോകത്തിനവസ്ഥയെ

ഓർത്തിടേണം നാം ഓർത്തിടേണം

ഓർത്തിടേണം നാം ഓർത്തിടേണം!

മനുഷ്യർ ശ്വസിക്കുന്ന വയുവിലും,

മീനുകൾ നീന്തുന്ന വെള്ളത്തിലും

മണ്ണിര തൻ ജീവനാം മണ്ണിലും

കെട്ടികിടക്കുന്ന മാലിന്യ കൂമ്പാരം

കുറ്റങ്ങളിൽ നിന്നു രക്ഷ നേടാൻ

അങ്ങു അകലേന്നു പറന്നു വന്ന

ആ ഭീകരൻ പക്ഷിയെന്ന്.

ജാലകവാതിലിൽ മുട്ടിവിളിച്ചു.

അതിനെ ചെറുത്തിടാൻ

നമ്മളൊന്നായി ഒറ്റ മനസായി

പൊരുതിടേണം.


പരിസരമൊക്കെയും വൃത്തിയാക്കി

കൈയ്യും കഴുകി മാസ്‌കും ധരിച്ച്

തൂവാല കൊണ്ട് തുടച്ചുമൊക്കെ

നമുക്കു നമ്മളെ രക്ഷിച്ചിടാം!

എപ്പോഴും ഓർക്കുക......

എപ്പോഴും ഓർക്കുക.....

വ്യക്തി ശിചിത്വം മറന്നീടല്ലേ......

ഒന്നിക്കാം ഒന്നിക്കാം ഒത്തുചേരാം

ഒന്നായി നയിച്ചിടാം മുന്നോട്ട്.....

ഓർത്തിടേണം നാം ഓർത്തിടേണം

ഓർത്തിടേണം നാം ഓർത്തിടേണം!

 

വേദ വ്യാസ്
VI A ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത