ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പേടി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/പേടി വേണ്ട എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പേടി വേണ്ട എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി വേണ്ട

പേടി വേണ്ട
 കരുതൽ മതി...
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരത്തിനലയടികളിൽ
നിന്നും മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം.
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ .
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം.
 

ആസിയ എസ് . എ .
6 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത