ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ  [[3]] അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി  നൽകി.
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു. 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.

ഹൈടെക് സംവിധാനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.

  • ഹൈസ്കൂളിൽ 9 ഹൈടെക് മുറികൾ
  • ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ

ശുചി മുറികൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

  • മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും വാഷ് ഏരിയയും ഉണ്ട്.കുട്ടികൾക്ക് അത്യാവശ്യം റിഫ്രഷ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.മാത്രമല്ല ഇതിനകത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള സൗകര്യവും ഇൻസിലേറ്റർ സൗകര്യവുമുണ്ട്.
  • ബോയ്സ് ടോയ്‍ലറ്റ് -രണ്ട്

വിശാലമായ കളിസ്ഥലം[തിരുത്തുക | മൂലരൂപം തിരുത്തുക]

  • പ്രധാനകെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് കളിസ്ഥലം.വിശാലമായി മൈതാനമാണിത്.സ്കൂളിന്റെ പുറകുവശത്തായി ഏകദേശം അമ്പതു സെന്റിൽ കൂടുതൽ സ്ഥലത്തായിട്ടാണ് ഈ മൈതാനത്തിന്റെ സ്ഥാനം.കുട്ടികൾക്ക് ഓടിക്കളിക്കാനും പ്രാക്ടീസ് ചെയ്യാനും ക്രിക്കറ്റ് പോലുള്ള കളികൾ കളിക്കാനും ഇത് ഉപയോഗ്യമാണ്

കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ)[തിരുത്തുക | മൂലരൂപം തിരുത്തുക]

.കുട്ടികൾക്ക് ഇരുന്ന് പരിശീലിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടറുകളും കേരളസർക്കാറിന്റെ വിദ്യാഭ്യാസസമുന്നതിയായി നടപ്പിലാക്കിയതിനാൽ കുട്ടികൾക്ക് ഇവയെല്ലാം ഉപയോഗിക്കാനും വിവിധ ഐ.ടി പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു.കേരളസർക്കാർ സാധാരണക്കാരന്റെ മക്കൾക്കും മറ്റുള്ളവരോടൊപ്പം ഉയരാനും അനന്തവിഹായസുകൾ എത്തിപ്പിടിക്കാനും ലഭ്യമാക്കിയിക്കുന്ന അനേകം പ്രോജക്ടുകളിലൊന്നാണ് ഐ.ടി മേഖലയുടെ വളർച്ചയ്ക്കായി സ്കൂൾ ലാബുകളെ സജ്ജമാക്കുകയും അതുവഴി കമ്പ്യൂട്ടറിലെ പ്രഗത്ഭർ ഉരുത്തിരിയുകയുമാണ് ലാബുകളുടെ ലക്ഷ്യം.ലാബിൽ എല്ലാ ക്ലാസുകാരുടെയും ഐ.ടി പ്രാക്ടിക്കലും ലിറ്റിൽ കൈറ്റുസുകാരുടെ പരിശീലനവും അധ്യാപകരുടെ മുന്നൊരുക്കങ്ങളും നടന്നു വരുന്നു.ഈ ലാബിൽ കൈറ്റ്,ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വഴി ലഭിച്ച ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നു

സ്കൂളിന്റെ വാഹന സൗകര്യം[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.എം.പി ശ്രീഎം വിൻസെന്റ് . ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്