ജി എൽ പി എസ് ശിവപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മാലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ കരിeക്കാട്ടത്ത് കുട്ടുസൻ ഹാജിയുടെ ശ്രമഫലമായി 1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക് പുറമെ വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളും അധ്യാപകരും സജീവമാണ് .കുട്ടികൾക്കു പ്രത്യേകം ശ്രദ്ധ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും നൽകി വരുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് വരുന്നു. മെഡിക്കൽ വിദ്യാർത്ഥികളായും അധ്യാപകരായും സാമൂഹിക പ്രവർത്തകരായും സേവനമനുഷ്ഠിക്കുന്നു.
വഴികാട്ടി
{{#multimaps:11.909487132800884, 75.61070216803866 | width=800px | zoom=17}}