എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
ആമുഖം
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.
ലക്ഷ്യം
- കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി കടന്നു ചെല്ലുക.
- മനുഷ്യർക്ക് ആശ്വാസമേകുക.
- യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ദാരിദ്ര്യത്തിലും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക.
- ലോകത്തിന്റെ മുറിവുണക്കുക.
- മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ട പരീലനം കുട്ടികൾക്ക് നൽകുക.
- എല്ലാ കുട്ടികൾക്കും പഠനത്തിനും വികാസത്തിനും തുല്യ അവസരങ്ങൾ സ്യഷ്ടിക്കുക.
- അവരവരുടെ കഴിവുകൾ കണ്ടെത്തി അവ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കാനും പരിമിതികൾ മറികടക്കാനുള്ള അവസരങ്ങൾ സ്യഷ്ടിക്കുക.
- ജനാധിപത്യബോധം,സഹവർത്തിത്വം,സഹകരണം,അനുതാപം തുടങ്ങി ഒരു ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുപോക്കിനാവശ്യമായ മൂല്യബോധങ്ങൾ ഉളവാക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുക.
പ്രവർത്തന റിപ്പോർട്ട്.
- സ്കൂളിൽ നല്ല രീതിയിൽ ഒരു ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് നടന്നു .
- അംഗങ്ങൾക്ക് കായിക ക്ഷമതാ പരിശീലനം നൽകി വരുന്നു.
- പ്രഥശുശ്രൂഷ നൽകേണ്ട വിവിധ രീതികൾ, നല്ല ആരോഗ്യ ശീലങ്ങൾ,പോഷണ പാചകരീതികൾ,എന്നിവയിൽ പ്രത്യേക ക്ലാസ്സുകളും കൂടാതെ ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സുകൾ ,വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ഓൺലൈനായി നടത്തി.
- റെഡക്രോസിന്റെ വിവിധ പരീക്ഷകളിലേക്കാവശ്യമായ പരീശീലനവും നടക്കുന്നു.നിരവിധി കുട്ടികൾക്ക് SSLC പരീക്ഷയ്ക്ക് കാലാകാലം ഗ്രേസ് മാർക്കകളും ലഭിച്ചിട്ടുണ്ട്.
- സ്കൂളിന്റെ പരിസര ശൂചീകരണത്തിനും പൊതുസമ്മേളനങ്ങലിലും മേളകളിലും വോളന്റിയേഴ്സ് ആയിട്ടും റെഡ്ക്രോസ്സിലെ കുട്ടികൾ സേവനം അനുഷ്ടിക്കുന്നു.
- പ്രളയകാലത്ത് "വിശപ്പിന് ഒരു പിടി അരി" എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പി.റ്റി.എ യുമായി സഹകരിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുംഅധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ സന്നദ്ധ സംഘടന കൾക്കും ആവശ്യക്കാർക്കും നൽകി.