എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17.
ഉണർവ്വ് പദ്ധതി
സ്റ്റേജ് സമർപ്പണം
പച്ചക്കറിതോട്ടം വിളവെടുപ്പ്
വാർഷികാഘോഷം
ബാലസഭ
ഫ്രൂട്‍സ് ഡേ
ഹൊണസ്റ്റി ഷോപ്പ്
സ്വാതന്ത്രൃദിനാഘോഷം
കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഓഗസ്റ്റ് 14-ന് ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച സ്വാതന്ത്ര്യദിനത്തിൽ അതിൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ ശുഭ നിമിഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു.മുൻ മെമ്പർ തുമ്പറ ഭാസ്കരേട്ടൻ ,പിടിഎ പ്രസിഡണ്ട് റഷീദ് ,മുൻ പിടിഎ പ്രസിഡണ്ടുമാർ, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയെല്ലാം സ്കൂളിൽ എത്തിയിരുന്നു.കുട്ടികൾക്ക് സമ്മാനങ്ങളും മധുര മിഠായികളും വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.