എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17.

Schoolwiki സംരംഭത്തിൽ നിന്ന്
                                               * അക്ഷരവെളിച്ചം- 2016 17 മികവ് പ്രവർത്തനം ഇവിടെ വായിക്കാം

ഉണർവ്വ് പദ്ധതി

കോണോട്ട് എൽപി സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ നടന്ന ഉണർവ് 2016 (എസ് എസ് എൽ സി സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉള്ള ആദരം )കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രണ്ട് അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ലിനി എംകെ കെ എം മാനേജർ എയർ റോഷൻ കുമാർ ,മുൻ വാർഡ് മെമ്പർ ഭാസ്കരൻ ശ്രീശൻ , മാതൃഭൂമി പ്രതിനിധി പ്രതീഷ് ലാൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ അനഘ, ആര്യ കെ സി ,റഹ്മത്ത്,അമീറ,അമിത ,അഭിരാമി ,ജസ്ല ജുമാന എന്നീ വിദ്യാർഥികളെ ആദരിച്ചു.സ്കൂളിലേക്ക് പുതിയ ഫർണിച്ചറുകൾ അനുവദിച്ച ശ്രീ ശ്രീശൻ അവർകൾക്ക് സ്കൂളിൻറെ ഉപഹാരം ഹെഡ്മിസ്ട്രസ് നൽകി.വായന വാരത്തിൻറെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനപ്പ‍ുര സമർപ്പണം

വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിന് അതിന് വായനാശീലം വളർത്തുന്നതിനും ആയി സ്കൂളിന് മുന്നിലായി വായനപുര സജ്ജമാക്കി.പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും അവിടെ ലഭ്യമാണ്.കുട്ടികൾ ഒഴിവുസമയങ്ങൾ പരമാവധി വായന പുരയിൽ ചിലവഴിക്കുന്നു.പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പ്രദേശത്തെ വിവിധരാഷ്ട്രീയ പ്രവർത്തകരുടെ സംഭാവനകളാണ്.പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക പരിപാടി ഒരുക്കിയത്.വാർഡ് മെമ്പർ ലിനി എം കെ യുടെ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ മാസ്റ്റർ വായനാപുര വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.

ഓണനിലാവ്

ഓണാഘോഷം കോണോട്ട് എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വീട്ടുവളപ്പിലെ നാടൻ പൂക്കൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് കുട്ടികൾ ഓരോ ക്ലാസ് മുറികളിലും പൂക്കളങ്ങൾ തീർത്തത്.പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും വിദ്യാലയ വികസന സമിതി അംഗങ്ങളും വിദ്യാർത്ഥികൾക്കൊപ്പം സജീവമായി ഓണാഘോഷത്തിൽ പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ തുടങ്ങി വിവിധ പരിപാടികളും കുട്ടികള‍ുടെ കലാപരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം

രാവിലെ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് വരാത്ത കുട്ടികൾക്കും അ മദ്രസ കഴിഞ്ഞുവരുന്ന കുട്ടികൾക്കും ഏറെ ഉപകാരമാണ് സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉപ്പുമാവ്,പഴം,ചെറു കടികൾ,കുറിയരികഞ്ഞി , ..തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിലൂടെ വിതരണം ചെയ്യുന്നത്.രാവിലത്തെ ക്ലാസ് കഴിഞ്ഞ് 11 30നാണ് ഇവ വിതരണം ചെയ്യുന്നത്.പിറന്നാൾ മധുരമായും ഓർമ്മ ദിവസങ്ങളായും ചില വിദ്യാർഥികൾ ഈ പദ്ധതി ഏറ്റെടുക്കാറുണ്ട്.പ്രഭാതഭക്ഷണ പദ്ധതിയ‍ുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പ‍ുക്ക‍ുട്ടൻ മാസ്റ്റർ നിർവ്വഹിച്ച‍ു

സഹജീവി വിര‍ുന്നൊര‍ുക്കി ക‍ുട്ടികൾ

വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.

വാർഷികാഘോഷം

2016 -17 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം നിർവഹിച്ചു.മുൻ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ ലിനി എം കെ,സുനിൽ എം എസ് .തുമ്പറ ഭാസ്കരൻ ,തുടങ്ങിയവർ സംബന്ധിച്ചു.വിവിധ പരീക്ഷകളിൽ ഇതിൽ വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനം ഓണം വേദിയിൽ വെച്ച് വിതരണം ചെയ്തു.ഒപ്പന, കോൽക്കളി , ഡാൻസ് ..തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

ബാലസഭ

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും അരങ്ങ് എന്ന പേരിൽ ബാലസഭകൾ നടന്നുവരുന്നു.കുട്ടികൾ തന്നെയാണ് ആണ് ബാലസഭയുടെ സംഘാടകരും.ഓരോ ക്ലാസിലും പോയി പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ശേഖരിക്കുകയും അത് ക്രോഡീകരിച്ച് മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയം വിവിധ കലാപരിപാടികൾ കൊണ്ട് ആകർഷകമാക്കുന്നു. KG മുതൽ 4 ക്ലാസ് വരെയുള്ള ഉള്ള വിദ്യാർത്ഥികൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നു.ഓരോ ബാല സഭയിലും വിശിഷ്ടാതിഥികളായി പിടിഎ അംഗങ്ങൾ അധ്യാപകരോ പങ്കെടുക്കുന്നു.ഏറ്റവും നല്ല പരിപാടി അവതരിപ്പിച്ച കുട്ടിക്ക് പ്രത്യേക സമ്മാനവും നൽകും

ഫ്ര‍ൂട്‍സ് ‍‍ഡേ

കോണോട്ട് എ എൽ പി സ്കൂളിൽ ഫ്രൂട്സ് ഡേ ആചരിച്ചു.കുട്ടികൾ വിവിധ പഴങ്ങൾകൊണ്ടുവരികയുംഅതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥ മത്സരം മരം പേര് കണ്ടെത്തൽ l&t ചിത്രം വരക്കൽ രുചി തുടങ്ങി വിവിധ മത്സരങ്ങൾ ഇതിൻറെ ഭാഗമായി നടന്നു.വിവിധ ക്ലാസ് വിദ്യാർഥികൾ വ്യത്യസ്ത വർണ്ണങ്ങളിലുള്ള ഉടുപ്പുകൾ വസ്ത്രങ്ങൾ ധരിച്ചു വന്നു.പരിപാടിയുടെ സമാപനം എന്നോണം കുട്ടികൾ കൊണ്ടുവന്ന ഫ്രൂട്ട്സ് സുകൾ ഉപയോഗിച്ച് വിച്ച് ഫ്രൂട്ട് സാലഡതയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു.

ഹൊണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധത ശീലം വളർത്തുന്നതിനും അതും കച്ചവട രീതികൾ മകൾ പ്രായോഗിക വൽക്കരിക്കുന്ന അതിനുവേണ്ടി സ്കൂളിൽ ആരംഭിച്ച ഷോപ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്.ക്ലാസ് റൂം മുകളിലേക്ക് ആവശ്യമായ പേന പെൻസിൽ പുസ്തകങ്ങൾ തുടങ്ങി സ്കൂൾ പഠനസംബന്ധമായ വസ്തുക്കളെല്ലാം ഷോപ്പിൽ കുട്ടികൾക്ക് തന്നെ വിനിമയം ചെയ്യാൻ സാധിക്കും.ഓരോന്ന് നേരെയും യും എഴുതിവെച്ച തുക പണപ്പെട്ടിയിൽ നിക്ഷേപിക്കുകയും ബാക്കി സ്വയം എടുക്കുകയും ചെയ്യുന്നു.കടയിലെ തുകയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ആണ് പഠനോപകരണങ്ങൾ ഞങ്ങൾ ഈ ഷോപ്പിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നത്.

സ്വാതന്ത്രൃദിനാഘോഷം

കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഓഗസ്റ്റ് 14-ന് ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച സ്വാതന്ത്ര്യദിനത്തിൽ അതിൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ ശുഭ നിമിഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു.മുൻ മെമ്പർ തുമ്പറ ഭാസ്കരേട്ടൻ ,പിടിഎ പ്രസിഡണ്ട് റഷീദ് ,മുൻ പിടിഎ പ്രസിഡണ്ടുമാർ, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയെല്ലാം സ്കൂളിൽ എത്തിയിരുന്നു.കുട്ടികൾക്ക് സമ്മാനങ്ങളും മധുര മിഠായികളും വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.

മികവ് Expo-ബാലോത്സവം

പഠന പാഠ്യേതര നേട്ടങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും പങ്കുവെക്കുന്നതിനുവേണ്ടി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ കുട്ടികൾ അവരുടെ പഠന നേട്ടങ്ങളും മികവുകളും പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.സ്റ്റേജ് ഷോ ,പ്രദർശനം ഫിലിം ഫെസ്റ്റിവൽ ,വിവിധ മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.വൃക്ഷത്തൈകൾ കൾ പാലിക്കേണ്ടത് ആവശ്യകതയും രീതിയും സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.പരിസ്ഥിതി ദിനത്തിൽ സ്കൂളിന് പരിസരത്ത് തുറയിൽ കോട്ടയിലേക്ക് അ കുട്ടികളുടെ യാത്രയും സംഘടിപ്പിച്ചു.

വായനാദിനാചരണം

വായന ദിനത്തിൻറെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.വായനാദിന സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പകർന്നു നൽകി.ഷിജി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഓരോ ക്ലാസിലെയും ലൈബ്രറികളുടെ ഉദ്ഘാടനം പദ്ധതി ക്ലാസ് ലീഡർ മാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.

പാറക്കടവ് പാലം പ്രദർശനം

ഒരു നാടിൻറെ ഉത്സവമായിരുന്ന കോണോട്ട് പാറക്കടവ് പാലം ഉദ്ഘാടനത്തിൽ പങ്കുചേർന്ന് കോണോട്ട് എൽ പി സ്കൂളും .പഴയകാലത്ത് യാത്രക്ക് ഉപയോഗിച്ചിരുന്ന തോണിയാത്ര മുതൽ ഓരോ ഘട്ടങ്ങളും ചിത്രസഹിതം വിവരിക്കുന്ന ഒരു പ്രദർശനം ആയിരുന്നു കോണോട്ട് സ്കൂൾ ചങ്ങാതിക്കൂട്ടം സജ്ജമാക്കിയത്.

റിപ്പബ്ലിക്ക് ദിനം

കോണോട്ട് എൽ പി സ്കൂൾ റിപ്പബ്ലിക്ക് ദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച റിപ്പബ്ലിക്ക് ദിനത്തിൽസ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.കുട്ടികള‍ുടെ വിവിധ പരിപാടികൾ നടന്ന‍ു

പഠനയാത്ര

ഈ വർഷത്തെ സ്കൂൾ പഠനയാത്രയിൽ കോഴിക്കോട് എസ് കെ പൊറ്റക്കാട് മ്യൂസിയം,ബേപ്പൂർ പുലിമുട്ട്,ചാലിയം സസ്യ പർവ്വം,മീഞ്ചന്ത ഫയർ സ്റ്റേഷൻ,മാതൃഭൂമി പ്രസ് ,പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചശേഷം കോഴിക്കോട് കടപ്പുറത്ത് എത്തി.കടൽ തിരമാലകളോട് കഥ പറഞ്ഞ് മണലിൽ കളിച്ചും കുട്ടികൾ സായാഹ്നത്തെ ധന്യമാക്കി.കുട്ടികളോടൊപ്പം പി.ടി.എ അംഗങ്ങളും അന‍ുഗമിച്ചു.രാവിലെ തന്നെ ബേപ്പൂരിൽ എത്തി പുളിമുട്ട് വരെ നടന്നത് വന്നതിനുശേഷം കാറിൽ കയറി ചാലിയം വനപർവ്വം കാണുന്നതിന് പോയി.ഒരുപാട് അപൂർവമായ വൃക്ഷങ്ങളും ചെടികളും ഫലങ്ങളും അവിടെ കണ്ടു.വാസസ്ഥലങ്ങളിൽ നിന്നും പിടിച്ചു കൊണ്ട് വിടുന്ന പാമ്പുകളും ഇഴജന്തുക്കളും അവിടെയുണ്ട്.ശേഷം തിരികെ ജങ്കാർ ഇൽ തന്നെ ബേപ്പൂരിലേക്ക് .ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നിറങ്ങി കണ്ടു.പിന്നെ പ്ലാനറ്റോറിയത്തിലേക്ക് .ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നുള്ള കാഴ്ചകളും കളികളും .പിന്നീട് യാത്ര കോഴിക്കോടിൻറെ സ്വന്തം കടപ്പുറത്തേക്ക് .ലയൺസ് പാർക്കിൽ ഊഞ്ഞാലും സീസോ യും എല്ലാം മതിയാവോളം കളിച്ചു കടപ്പുറത്ത് മണൽത്തരികളിൽ ചിത്രങ്ങൾ വരച്ചു.സൂര്യാസ്തമയത്തോടെ വീട്ടിലേക്ക് മടക്കം.