കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ കുഞ്ഞിരാമക്കുറുപ്പിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഗ്രന്ഥാലയത്തിൽ രണ്ടായിരത്തിലധികം പുസ്തകങ്ങളും സാഹിത്യകാരൻമാരുടെ ഛായചിത്രങ്ങളും കൊണ്ട് അലംക‍ൃതമാണ്. ജൂൺ മാസം മുതൽ 8, 9 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു. ക്ലാസിലെ ലൈബ്രറേറിയർമാർ എല്ലാ വെള്ളിയാഴ്ചകളിലും അവ ശ്രദ്ധയോടെ കൈമാറ്റം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രവർത്തിക്കുന്നു. ഓരോ കുട്ടിയും അവരുടെ പിറന്നാളിന് മധുരം വിളമ്പുന്നതിനു പകരം ഓരോ പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന പരിപാടി നന്ദന 8 ബി, ബെന്യാമന്റെ ആടുജീവിതം അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക ബേബി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. വായനദിനത്തോട് അനുബന്ധിച്ച് ആസ്വാദനകുറിപ്പുകൾ, പോസ്റ്റർ നിർമ്മാണ മത്സരം, കൊളാഷ് നിർമ്മാണ മത്സരം എന്നിവ നടത്തിവരുന്നു. വായനാവാര സമാപനത്തോടനുബന്ധിച്ച് കവി ശ്രീ. നന്ദനൻ മുള്ളമ്പത്ത് കവിതാരചനയുടെ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന കാവ്യ പാഠശാല എന്ന പരിപാടി നടത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. അധ്യാപകരും കുട്ടികളും വായനശാല ഉപയോഗപ്പെടുത്തുന്നുണ്ട്.