ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശത്രുവിന്റെ ചുംബനം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/ശത്രുവിന്റെ ചുംബനം എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശത്രുവിന്റെ ചുംബനം എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശത്രുവിന്റെ ചുംബനം

മണിയൻ കൊതുക് കുറച്ചുനാളായി വലിയ വ്യസനത്തിലാണ്. എന്തെന്നോ? മനുഷ്യൻ അവനെ അടുപ്പിക്കുന്നില്ല ; അതുതന്നെ കാരണം. ഈയിടെ അവൻ വളരെക്കഷ്ടപ്പെട്ട് ഒരു വീടിനുള്ളിൽ കയറിപ്പറ്റി.ചുറ്റും കണ്ണോടിച്ചു നോക്കിയപ്പോഴാണ് അവൻ ഭീകരമായ ആ കാഴ്ച കാണുന്നത്. അവിടത്തെ കുട്ടി കാർട്ടൂൺ കാണുകയാണ്. അവൻ ജനലഴിയിലിരുന്ന് അത് ആസ്വദിച്ചു. ഇടയ്ക്കുണ്ടായ പരസ്യമാണവനെ ഉലച്ചത്. പരസ്യം ഇതായിരുന്നു : " Maxo Genius Automatic. ഇത് കൊതുകിനെ തുരത്തും.ഇനി രാത്രിയിൽ ഇടയ്ക്കിടെ എഴുന്നേറ്റ് No Mode Change ; അതായത് Liquid Waste ആകുന്നില്ല. ഇന്ത്യ... വിശ്രമിച്ചോളൂ... Maxo Genius Automatic.... " ഇതുകണ്ട മണിയൻ ആകെ തകർന്നുപോയി... അവൻ ചിന്തിച്ചു : " ഈ മനുഷ്യർ എത്ര ക്രൂരരാണ്... ദുഷ്ടർ... ഒരു കൊഴുത്ത മനുഷ്യന്റെ രക്തം ഊറ്റിക്കുടിച്ച് നീണ്ടുനിവർന്നുക്കിടന്നുറങ്ങിയ കാലം മറന്നു... ഇവരെല്ലാം വല്ലാതങ്ങു നന്നായിപ്പോയി.... " - അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ അവന്റെ പ്രധാന ശത്രുവായ ' ഹിറ്റ്‌ '(Hit) അവനെ ചുംബിച്ചുകഴിഞ്ഞിരുന്നു. അവൻ നിലത്തുകിടന്നുപിടഞ്ഞു...ഒടുവിൽ ബോധരഹിതനായി.... അവന്റെ ചലനമറ്റു.....

സ്വാതി പി എസ്
7 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ