എൻ എസ് എസ് എച്ച് എസ് ഈര

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46040 (സംവാദം | സംഭാവനകൾ)
എൻ എസ് എസ് എച്ച് എസ് ഈര
വിലാസം
ഈര

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-12-201646040



ചരിത്രം

എന്‍ .എസ്സ്.എസ്സ് ഹൈസ്ക്കൂല്‍ ‍‍‍.ഈര

          എഡി  1953 ല്‍  25 കുട്ടികളുമായി തെക്കീരയില്‍  പുത്ത൯ മഠം ചാവടിയിലാണ്  ഈ വിദ്യാലയം

ആരംഭിച്ചത് .ദേവീ വിലാസം എ൯ എസ്സ് യു.പി.സ്ക്കൂല്‍ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള് പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 10 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീക്റതമാകുന്നതു വരെ ഈര ഉള് പെടുന്ന നീലംപേരൂര്‍ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.


2009 മാര്‍ച്ചില്‍ എസ്സ്.എസ്സ.എല്‍‍.സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചു .

           5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചു

വരുന്നു.2009 മാര്‍ച്ചില്‍ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ പാസായി.ഇപ്പോള് ഈ സ്ക്കൂളില്‍ വിവിധ ക്ലാസ്സുകളിലായി 334 കുട്ടികളും 17 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==എന്‍. എസ്സ്. എസ്സ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ.ജി.നാരായണ കുറുപ്പ്, രമാദേവി, ഇന്ദിരാദേവി, നിര്‍മ്മല കുമാരി, വി.ജ്യോതി


==വഴികാട്ടി==കേട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ നിന്നും കാവാലം റൂട്ടില്‍ 5 കി. മീ അകലെയായി സ്ഥിതി ചെയ്യുന്നു

"
     

|---

|} |} <

"https://schoolwiki.in/index.php?title=എൻ_എസ്_എസ്_എച്ച്_എസ്_ഈര&oldid=153959" എന്ന താളിൽനിന്ന് ശേഖരിച്ചത്