ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/ഇന്നത്തെ മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ മനുഷ്യർ

 
ചെറു കാറ്റലകൾക്കു പോലുമേ
കാർ പുലരിയെ വീഴ്ത്താമെന്നായിരിക്കുന്നു.....
ചുവന്ന പനിനീർ മലരിനേക്കാൾ മുളളുകൾ
സമ്മാനിക്കുന്ന ചുവപ്പൊരിഷ്ടമായി തീർന്നിരിക്കുന്നു.....

നിറക്കൂട്ടുകൾ വാരിചാർത്തിയ പൂവിലും
പൂമ്പാറ്റയിലും ആകൃഷ്ടമാകാതെ മനസ്സ്
കരിഞ്ഞുണങ്ങിയ പുൽനാമ്പുകളെ തഴുകുന്നു.....

പുഴയുടെ കളകളാരവമെത്ര അലോസരമാണ്
വറ്റി വരണ്ട പുഴയോരത്തിരുന്നു
കഥ മെനയാൻ , കവിത ചൊല്ലാൻ തോന്നുന്നു.....

സൂര്യോദയമെത്രയോ കണ്ടു മടുത്തിരിക്കുന്നു.....
അസ്തമയത്തെ മാത്രമുറ്റു നോക്കുന്നു.....
മഴ പെയ്യുന്നുവെങ്കിൽ പേമാരി മതി
നിലയ്ക്കാത്ത പേമാരി.....

മിഴി തോരാതെ പെയ്യട്ടെ.....
ഉളളിലുയരുന്ന തേങ്ങലുകൾ
മഴാരവത്തിലലിഞ്ഞു
പൊട്ടിച്ചിരിയുടെ അലകളുയർത്തട്ടെ.....
 

ആൻസി എസ് സോളമൻ
9 എ ഗവൺമെൻ്റ്. എം. റ്റി. എച്ച്. എസ്സ്. ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത