കരുവണ്ണൂർ ജി യൂ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Δ
അക്കാദമിക പ്രവർത്തനങ്ങൾ വിദ്യാലയ ചരിത്രത്തിലൂടെ
എല്ലാ അർത്ഥത്തിലും മികവിന്റെ കേന്ദ്രമായി വിദ്യാലയത്തെ മാറ്റിയെടുക്കു അതിന് പൊതുസമൂഹത്തിന് മതിപ്പുളവാക്കുന്നതിനും ഉതകുന്ന ഒരു രേഖ എന്ന നിലയിലേക്ക് ഗുണമേന്മാ വിദ്യായ വികസന പദ്ധതി രേഖ മാറണം.
മ്പത് ദശാബ്ദങ്ങൾക്കപ്പുറം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുവേണ്ടി 1925 ൽ ഈ മഹനീയ സ്ഥാപനം രൂപം കൊണ്ടു. പുതുശ്ശേരി കോമുണ്ണി നായരും ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന വി.പി. അയ്യൻ ക അഭ്യർത്ഥിച്ചതിന്റെ ഫലമായി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ നടത്താനുള്ള അനുമതി കിട്ടി. അപ്രകാരം മുതുവൻ വെള്ളിപ്പറമ്പിൽ ഒരു ഷെഡ് കെട്ടി ഈ സ്ഥാപനം ആരംഭിച്ചു. ഒ. ചന്തു മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ, താത്കാ ലീക കെട്ടിടത്തിൽ പ്രവർത്തിച്ചു പോന്ന ഈ വിദ്യാലയം പിന്നീട് കുന്നത്തുപറമ്പി ലേക്ക് മാറ്റി. പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് ഈ വിദ്യാസം വാടകയ്ക്ക് വിട്ടുകൊടുത്തു. അതോടെ ഈ സ്കൂൾ കുന്നത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു. തുടർന്ന് സ്കൂളിന്റെ ഉടമസ്ഥാവകാശം നാഗത്ത് അപ്പുനായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ ഇവർ ചേർന്ന് വില വാങ്ങി. ഈ സ്ഥാപനം പിന്നിട്ട വഴികൾ പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറ ഇതായിരുന്നു. തുടർന്ന് പുതുശ്ശേരി വിശ്വൻനായർ പ്രസിഡണ്ടായുള്ള സ്പോൺസറിംഗ് കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി. യു.പി. സ്കൂളായി ഉയർത്താനുള്ള പ്രാരംഭ പ്രവർത്തനമായിരുന്നു ഇത്. 1982 ൽ ഇത് യു.പി. സ്കൂളായി ഉയർത്തി കെ.സി. ചാത്തുക്കുട്ടി കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരുടെ സഹായം സ്കൂളിന് സ്വന്തമായ സ്ഥലം എന്ന ലക്ഷ്യം നേടി. ഇതോടെ സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനുള്ള ഒരു വലിയ തുടക്കമായി. ജില്ലാ പഞ്ചാ ഇത് ഫണ്ടും, ജനകീയാസൂത്രണവും ഒത്ത് ടി.വി. സുധാകരന്റെ നേതൃത്വത്തിലുള്ള പി.ടി.എ യും ചേർന്നപ്പോൾ സ്കൂളിന്റെ മുഖഛായ മാറ്റാൻ കഴിഞ്ഞു. പാഠ്യ പാ തര രംഗത്തും മികവുറ്റ നേട്ടം കൈവരിക്കാൻ നമുക്ക് കഴിഞ്ഞെങ്കിലും ഭൗതിക രംഗത്ത് ഒട്ടേറെ ആവശ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. 2012ൽ തുടങ്ങിയ പ്രീ പ്രൈമറി ഉൾപ്പെടെ 300 കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു.