ജി.എൽ.പി.എസ് തൂവ്വൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
തുവ്വ എന്ന കാട്ടു ചെടി ധാരാളമായി കണ്ടു വന്നിരുന്ന ഈ സ്ഥലം തുവ്വയുള്ള ഊര് അഥവാ തുവ്വ ഊര് എന്ന് അറിയപ്പെടുകയും പിന്നീട് അത് ലോപിച്ചു തുവ്വൂർ ആവുകയും ചെയ്തു.മാപ്പിള ലഹളയുമായി ബന്ധപ്പെട്ട തുവൂരിലെ കിണർ ചരിത്ര പ്രസിദ്ധമാണ്.ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു ടിപ്പു സുൽത്താൻ കടന്നു പോയ ഇവിടുത്തെ ടിപ്പു സുൽത്താൻ റോഡ് ,ബ്രിട്ടീഷുകാർ നിർമ്മിച്ച കമാനം ,റയിൽവേ സ്റ്റേഷൻ എന്നിവയും എടുത്തു പറയത്തക്കതാണ്.