ജി.എൽ.പി.എസ് തൂവ്വൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തുവ്വ എന്ന കാട്ടു ചെടി ധാരാളമായി കണ്ടു വന്നിരുന്ന ഈ സ്ഥലം തുവ്വയുള്ള ഊര് അഥവാ തുവ്വ ഊര് എന്ന് അറിയപ്പെടുകയും പിന്നീട് അത് ലോപിച്ചു തുവ്വൂർ ആവുകയും ചെയ്തു.മാപ്പിള ലഹളയുമായി  ബന്ധപ്പെട്ട തുവൂരിലെ കിണർ ചരിത്ര പ്രസിദ്ധമാണ്.ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു ടിപ്പു സുൽത്താൻ കടന്നു പോയ ഇവിടുത്തെ ടിപ്പു  സുൽത്താൻ റോഡ് ,ബ്രിട്ടീഷുകാർ നിർമ്മിച്ച കമാനം ,റയിൽവേ സ്റ്റേഷൻ എന്നിവയും എടുത്തു പറയത്തക്കതാണ്.ചരിത്രപ്രാധാന്യമുള്ള മലപ്പുറം ജില്ലയിലെ ഒര പ്രദേശമാണ് തുവ്വൂർ. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 39 ആണ് ഇവിടുത്തെ പ്രധാന റോഡ്. ഗ്രാമത്തിലൂടെ റയിൽവേ പാതയും കടന്നു പോകുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് 9 കിലോമീറ്റർ ദൈർഘ്യമുള്ള ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നു.പുതുതായി നിർമ്മിക്കാൻ പോകുന്ന പാലക്കാട്- കോഴിക്കോട് ഹൈവേയും തുവ്വൂരിലൂടെ കടന്നു പോകുന്നു.

building

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. ഹയർസെക്കൻഡറി സ്കൂൾ, തുവ്വൂർ
  • ഗവ. ഹൈസ്ക്കൂൾ, നീലാഞ്ചേരി
  • തറക്കൽ എ.യു. പി. സ്കൂൾ, തുവ്വൂർ
  • ഗവ. എൽ. പി. സ്കൂൾ, തുവ്വൂർ
  • ഗവ. എം. എൽ. പി. സ്കൂൾ, മാമ്പുഴ
  • ഗവ. എം. എൽ. പി. സ്കൂൾ,മുണ്ടക്കോട്
  • ഗവ. എം. എൽ. പി. സ്കൂൾ, അക്കരക്കുളം
  • എ. എൽ. പി. സ്കൂൾ, അക്കരപ്പുറം

ആരാധനാലയങ്ങൾ

  • തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം
  • കാട്ടമ്പലം ശിവ ക്ഷേത്രം
  • തുവ്വൂർ വലിയ ജുമാഅത്ത് പള്ളി
  • നീലാഞ്ചേരി ജുമാഅത്ത് പള്ളി
  • വെള്ളോട്ടുപാറ ആർ.സി.ചർച്ച്

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 31.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തുവ്വൂർ ഗ്രാമപഞ്ചായത്ത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു.