പൂക്കോം മുസ്ലിം എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEERAJRAJM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.

പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.