ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂടാതെ ചിറക് എന്ന പേരിൽ പ്രസിദ്ധീകരിച്ച സ്കൂൾ പത്രം ,ക്ലാസ് തല സഭകൾ എന്നിവയടങ്ങിയതാണ് വിജ്ഞാന സഭ.ഓരോ ‍ഡിവിഷനും ഓരോ പാർലമെന്റ് മണ്ഡലങ്ങളാണ്.ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അ‍ഞ്ച് അംഗങ്ങളും പ്രസി‍ഡണ്ട്, വൈസ് പ്രസി‍ഡണ്ട് എന്നിവരും അടങ്ങിയതാണ് പാർലമെന്റ്.എല്ലാ ആഴ്ചയും തിങ്കളാഴ്ചകളിൽ മന്ത്രിസഭാ യോഗവും എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചകളിൽ പാർലമെന്റും സമ്മേളിക്കുന്നു.സ്കൂൾ പാർലമെന്റിൽ പ്രധാന അദ്ധ്യാപകൻ,മറ്റ് അദ്ധ്യാപകർ എന്നിവർക്ക് പാർലമെന്റിൽ ഉദ്യോഗസ്ഥരുടെ റോൾ മാത്രമാണുള്ളത്.

ഹലോ ഇംഗ്ലീഷ്

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ഹലോ ഇംഗ്ലീഷ് ഒന്ന് മുതൽ എഴാം ക്ലാസു വരെ നടത്തുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു.

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം , വായനാദിനം, തുടങ്ങി എല്ലാ പ്രധാന ദിനാചരണങ്ങളും നടത്തുന്നു.ഇതുമായി ബന്ധപ്പെട്ട മത്സരങ്ങൾ , റാലികൾ , ബോധവത്കരണക്ലാസുകൾ വിദ്യാർത്ഥികളിൽ ദിനാചരണങ്ങളെ കൂടുതൽ അറിയാൻ സഹായിക്കുന്നു.

വായന മാസാചരണം