പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത തബലിസ്റ്റ് ബാലൻ കുനിയിലിനെ കുട്ടികളും അധ്യാപകരും വീട്ടിൽ പോയി ആദരിച്ചു.അദ്ദേഹത്തിന്റെ കലാവഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചും, തബല ആസ്വാദനത്തിലൂടെയും കുട്ടികൾ മണിക്കൂറുകൾ അവിടെ ചെലവഴിച്ചു. പ്രധാനധ്യാപിക ടെസി മാത്യൂ പൊന്നാടയണിയിച്ച് ആദരിച്ചു.